city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗലാപുരത്ത് വീട്ടിനുള്ളില്‍ സ്‌ഫോടനം; അമ്മയും മകനും മരിച്ചു

മംഗലാപുരം: (www.kasargodvartha.com 04.05.2014) മംഗലാപുരം മുള്‍കി കിന്നിങ്കോളിയില്‍ വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ തമിഴ്‌നാട് സ്വദേശികളായ അമ്മയും മകനും മരിച്ചു. ഐകല നെല്ലിഗുഡ്ഡെയിലെ ക്വാറിയിലെ തൊഴിലാളികളായ എരിച്ചമ്മ (53), മകന്‍ പരമം ഉത്താണ്ടി (25) എന്നിവരാണ് മരിച്ചത്. നെല്ലിഗുഡ്ഡെയിലെ കരിങ്കല്‍ ക്വാറിക്ക് സമീപം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുവരും വീടിന് പുറത്തേക്ക് തെറിച്ചുപോയി. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. അയല്‍വാസികളായ നാഗരാജ്, ഭാര്യ യശോദ, മകള്‍ പൂജ (10) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മംഗലാപുരത്ത് വീട്ടിനുള്ളില്‍ സ്‌ഫോടനം; അമ്മയും മകനും മരിച്ചു
അതേസമയം പാചകം ചെയ്യുന്ന ഗ്യാസ് സിലണ്ടര്‍ പൊട്ടിയതായിരിക്കാമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ക്വാറിയില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കാമെന്നും ഇതായിരിക്കാം പൊട്ടിത്തെറിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മുള്‍കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് എരിച്ചമ്മയും മകനും ക്വാറിയില്‍ ജോലിക്കെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Sudden explosion, Erichamma, Paraman Uttandy, destroyed in the blast, Nagaraj from Shimoga, Mulky police station, marriage, Mother, son killed in explosion near stone quarry at Mulky

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia