ദേശീയ കാര്‍റാലി ചാമ്പ്യന്‍പട്ടം അഞ്ചാമതും മാറോടണച്ച് മൂസ ഷരീഫ്
Jan 22, 2018, 18:33 IST
കാസര്‍കോട്:(www.kasargodvartha.com 22.01.2018) കഴിഞ്ഞ 26 വര്‍ഷമായി ദേശീയ- അന്തര്‍ ദേശീയ കാര്‍ റാലി മേഖലയില്‍ ജൈത്രയാത്ര തുടരുന്ന മൂസ ഷരീഫിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ദേശീയ കാര്‍ റാലി ചാമ്പ്യന്‍പട്ടം അഞ്ചാം തവണയും കരസ്ഥമാക്കിയ മൂസ ഷരീഫ് ചരിത്രത്തിന്റെ താളുകളില്‍ ഒരിക്കല്‍ കൂടി ഇടംപിടിച്ചു. ബംഗളൂരുവില്‍ വെച്ച് നടന്ന എഫ്.എം എസ് സി ഐ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്-2017 ന്റെ അന്തിമ റൗണ്ടിലും തിളക്കമാര്‍ന്ന വിജയം നേടിയാണ് മൂസാ ഷരീഫ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.
അതിവേഗ റൗണ്ടടക്കമുള്ള ആറ് സ്റ്റേജുകള്‍ 55 മിനുട്ടും 41 സെക്കന്‍ഡും കൊണ്ട് പൂര്‍ത്തീകരിച്ചായിരുന്നു ഈ മിന്നും വിജയം. രണ്ടാം സ്ഥാനത്തെത്തിയ ഡീന്‍ മസ്കരനാസ്- ശ്രുപ്ത പതിവാള് സഖ്യത്തിന് കാര്യമായ ഭീഷണിയുയര്‍ത്താനായില്ല. നേരത്തെ കോയമ്പത്തൂര്‍, ജയ്പൂര്‍, ചിക്കമഗളൂരു, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി നടന്ന നാല് റൗണ്ടുകളിലും മികച്ച വിജയം നേടിയ മൂസ ഷരീഫ് പോയിന്റ് നിലയില്‍ ബഹുദൂരം മുന്നിലായിരുന്നു.
ഇന്ത്യയിലെ ഒന്നാം നമ്പര്‍ റാലി ഡ്രൈവര്‍ ഡല്‍ഹി സ്വദേശിയായ ഗൗരവ് ഗില്ലിനോടൊപ്പം ചേര്‍ന്ന് മഹീന്ദ്രാ അഡ്വെഞ്ചേഴ്സിന് വേണ്ടി കളത്തിലിറങ്ങിയാണ് ഷരീഫ് ചരിത്രത്തിലേക്ക് പാഞ്ഞുകയറിയത്. ഇതിനു മുമ്പ് 2007, 2009, 2011, 2014 വര്‍ഷങ്ങളിലായി മൂസാ ഷരീഫ് നാല് പ്രാവശ്യം ദേശീയ ചാമ്പ്യന്‍പട്ടം നേടിയപ്പോഴും ഗൗരവ് ഗില്‍ തന്നെയായിരുന്നു കൂട്ടാളി. ഇതിനു പുറമെ ഒരു തവണ ഇന്ത്യന്‍ റാലി ചാമ്പ്യന്‍ പട്ടവും, ഇന്ത്യന്‍ നാഷണല്‍ എസ് യു വി ചാമ്പ്യന്‍ പട്ടവും മൂസാ ഷരീഫ് നേടിയിട്ടുണ്ട്.
ദേശീയ തലത്തില്‍ മുപ്പതാം കാര്‍ റാലി വിജയം നേടിയ ഷരീഫ്-ഗില്‍ സഖ്യം ഇന്ത്യന്‍ റാലി മേഖലയിലെ 'ഭാഗ്യജോടികള്‍'എന്നാണറിയപ്പെടുന്നത്. ലിംക ബുക്ക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇതിനകം തന്നെ ഇടം നേടിയ ഇന്ത്യയിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററും 46 കാരനുമായ മൂസാ ഷരീഫും, സാഹസികതയുടെ തോഴനായ 35 കാരന് ഗൗരവ് ഗില്ലും ഇന്ത്യന്‍ കാര്‍ റാലി സര്‍ക്യൂട്ടിലെ അജയ്യശക്തിയായി മാറിയിരിക്കുകയാണ്. മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ മൂസാ ഷരീഫിന്റെ ഈ ഉജ്വല നേട്ടം കേരളത്തിനും വിശിഷ്യാ കാസര്‍കോടിനും ഒന്നടങ്കം അഭിമാനിക്കാവുന്നതാണ്. നാടിന്റെ അഭിമാനവും യശസ്സും വാനോളമുയര്‍ത്തിയ ഈ പ്രതിഭയ്ക്ക് ഗംഭീരമായ പൗരസ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൊഗ്രാലിലെ കായിക പ്രേമികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Kasaragod, Championship, Car-racer, Moosa-Shareef, Mogral, Sports, Indian, SUV championship, Moosa Shareef elected as National Car Rally Champion.