city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊ­ഗ്രാല്‍ സോ­ക്കര്‍ ലീ­ഗി­ന് 30 ന് തു­ടക്കം: ഒ­രു­ക്ക­ങ്ങള്‍ പൂര്‍­ത്തി­യാ­യി

മൊ­ഗ്രാല്‍ സോ­ക്കര്‍  ലീ­ഗി­ന് 30 ന് തു­ടക്കം: ഒ­രു­ക്ക­ങ്ങള്‍ പൂര്‍­ത്തി­യാ­യി

കാസര്‍­കോട്: മൊ­ഗ്രാല്‍ സ്‌­പോര്‍­ട്‌­സ് ക്ല­ബ് യു.എ.ഇ.ക­മ്മി­റ്റിയും സ്‌­പോര്‍­ട്‌­സ് ക്ല­ബ് ക­മ്മി­റ്റിയും സം­യു­ക്ത­മാ­യി സം­ഘ­ടി­പ്പി­ക്കു­ന്ന ജെ.ആര്‍.ടി. മൊ­ഗ്രാല്‍ സോ­ക്കര്‍ ലീ­ഗി­ന് ഞാ­യ­റാഴ്­ച തു­ട­ക്ക­മാ­കും. ഡി­സം­ബര്‍ 30 ന് ആ­രം­ഭി­ച്ച് 2013 ജ­നു­വ­രി­ അ­ഞ്ചിന് സ­മാ­പി­ക്കു­ന്ന സെ­വന്‍ സോ­ക്കര്‍ ലീ­ഗ് കു­ത്തി­യി­രു­പ്പ് മു­ഹമ്മ­ദ് സോ­ക്കര്‍ സി­റ്റി­യില്‍ പ്ര­ത്യേ­കം സ­ജ്ജ­മാക്കി­യ വിന്‍ട­ച്ച് ഫ്‌ലൈ ലൈ­റ്റ് സ്റ്റേ­ഡി­യ­ത്തി­ലാ­ണ് അ­ര­ങ്ങേ­റു­ക­യെ­ന്ന് സം­ഘാ­ട­കര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു.

1920 ല്‍ രൂപം­കൊ­ണ്ട് നി­രവ­ധി താ­രങ്ങ­ളെ വിവി­ധ ത­ല­ങ്ങ­ളി­ലേ­ക്ക് സം­ഭാ­വ­ന ചെ­യ്യു­കവ­ഴി ഉ­ത്ത­ര­കേ­രള­ത്തി­ലെ ഫുട്‌­ബോ­ളിന്റെ ഈ­റ്റില്ലം എ­ന്ന് ഖ്യാ­തി കേ­ട്ട പ്ര­ദേ­ശ­മാ­ണ് മൊ­ഗ്രാല്‍. അതു­കൊ­ണ്ടുത­ന്നെ ഇ­വി­ടു­ത്തെ ഫുട്‌­ബോള്‍ പ്രേ­മി­കള്‍ ഏ­റെ ആ­വേ­ശ­ത്തോ­ടെ­യാണ് ഈ മാ­മാങ്ക­ത്തെ വ­ര­വേല്‍ക്കാ­നൊ­രു­ങ്ങു­ന്നത്.

2012 ഫെ­ബ്രു­വ­രി­യില്‍ ദു­ബാ­യില്‍ മൊ­ഗ്രാല്‍ പ്രീ­മി­യര്‍ ലീ­ഗ് സം­ഘ­ടി­പ്പിച്ചു­കൊ­ണ്ടാ­ണ് ഇ­തി­ന്റെ പ്രച­ര­ണ പ­രി­പാ­ടി­ക്ക് തു­ട­ക്ക­മി­ട്ടത്. ഒന്‍­ത് മാ­സ­ത്തോ­ള­മാ­യി ന­ട­ന്നു­വ­രു­ന്ന പ്രച­ര­ണ പ­രി­പാ­ടി­യു­ടെ ഉല്‍­ഘാട­നം നിര്‍­വ­ഹിച്ച­ത് ഇ­ന്ത്യന്‍ ഫുട്‌­ബോള്‍ ടീം ക്യാ­പ്­റ്റന്‍ സു­നില്‍ ചേ­ത്രി­യാ­ണ്.

മൊ­ഗ്രാ­ലില്‍ വി­രു­ന്നെ­ത്തു­ന്ന ഈ സോ­ക്കര്‍ ലീ­ഗില്‍ ആ­ശം­സ­യര്‍­പി­ച്ചും ഇ­ഷ്ട­ടീ­മു­കള്‍­ക്ക് അ­ഭി­വാ­ദ്യ­മ­ര്‍­പിച്ചു­കൊ­ണ്ടു­ള്ള കൂ­റ്റന്‍ ഫ്‌­ല­ക്‌­സ് ബോര്‍­ഡു­കള്‍ ഇ­തിന­കം ത­ന്നെ മൊ­ഗ്രാ­ലില്‍ പ്ര­ത്യ­ക്ഷ­പ്പെട്ട­ത് നാ­ടി­നെ അ­ക്ഷ­രാര്‍­ത്ഥ­ത്തില്‍ ഉ­ത്സ­വ­ല­ഹ­രി­യി­ലാ­ക്കി­യി­ട്ടുണ്ട്. കൂ­ടാ­തെ 150 തോ­ളം താ­ര­ങ്ങ­ള­ട­ക്ക­മു­ള്ള പ്ര­വാ­സികള്‍ ഈ ടൂര്‍­ണ­മെന്റില്‍ ജ­ഴ്‌­സി­യ­ണി­യാനും വീ­ക്ഷി­ക്കാനും മാത്രം നാ­ട്ടി­ലെ­ത്തി­യി­ട്ടണ്ട്.

ഫ്രാഞ്ച­സി അ­നു­സ­രി­ച്ച് എ­ട്ടു ടീ­മു­ക­ളാ­ണ് സോ­ക്കര്‍ ലാ­ഗില്‍ മാ­റ്റു­ര­യ്­ക്കു­ന്നത്. വി­ജ­യി­കള്‍­ക്ക് ട്രോ­ഫി­കള്‍ക്കും മ­റ്റ് ആ­കര്‍­ഷ­ക സ­മ്മാ­ന­ങ്ങള്‍ക്കും പുറ­മെ ല­ക്ഷം രൂ­പ­യു­ടെ പ്രൈ­സ് മ­ണി­യാ­ണ് നല്‍­കു­ന്നത്. ഇ­തി­നു പുറ­മെ ടീ­മു­കള്‍­ക്ക് ലോഗോ സ­ഹി­തം പ്ര­ത്യേ­കം ഡി­സൈന്‍ ചെ­യ്­ത് ഇ­റ­ക്കുമ­തി ചെയ്­ത ജ­ഴ്‌­സി­കള്‍ ടൂര്‍­ണ­മെന്റ് ക­മ്മി­റ്റി നല്‍­കും.

ഐ.പി.എല്‍ മാ­തൃ­ക­യില്‍ ഏ­റെ ശ്ര­ദ്ദേ­യ­മാ­യ­രീ­തി­യില്‍ സം­ഘ­ടി­പ്പി­ച്ച താ­ര­ലേ­ല­ത്തി­ലൂ­ടെ­യാ­ണ് മൊ­ഗ്രാ­ലി­ലെ 60 തോ­ളം ഇ­ഷ്ട­താ­രങ്ങ­ളെ വിവി­ധ ടീ­മുക­ളെ വി­ല­യ്­ക്ക് വാ­ങ്ങി­യത്. കൂ­ടാ­തെ വിവി­ധ ടീ­മു­കള്‍­ക്ക് വേ­ണ്ടി ദേശീ­യ സംസ്ഥാ­ന യൂ­നി­വേ­ഴ്‌­സി­റ്റി താ­ര­ങ്ങള്‍ ക­ളി­ക്ക­ള­ത്തി­ലി­റ­ങ്ങും.3500 ഓ­ളം ഫുട്‌­ബോള്‍ പ്രേ­മിക­ളെ ഉള്‍­കൊ­ള്ളാ­നാ­വു­ന്ന താല്‍­ക്കാലി­ക സ്റ്റേ­ഡി­യം നിര്‍­മി­ച്ച് സൗ­ജ­ന്യ­മാ­യി ക­ളി വീ­ക്ഷി­ക്കാ­നു­ള്ള അ­വ­സ­രവും ഒ­രു­ക്കു­ന്നു എ­ന്നതും ഈ സോ­ക്കര്‍ ലീ­ഗി­ന്റെ മ­റ്റൊ­രു പ്ര­ത്യേ­ക­ത­യാ­ണ്.

പ്രൊ­ഫ­ഷ­ണല്‍ താ­ര­ങ്ങ­ളാ­യി നാ­ട്ടി­ലെ യു­വ­താ­രങ്ങ­ളെ വാര്‍­ത്തെ­ടു­ക്കു­ക, ജീ­വ­കാ­രു­ണ്യ പ്ര­വര്‍­ത്ത­ന­ങ്ങ­ള്‍­ക്കാ­യി ഫ­ണ്ട് സ്വ­രൂ­പിക്കു­ക എ­ന്നതും സോ­ക്കര്‍ ലീ­ഗി­ന്റെ ല­ക്ഷ്യ­ങ്ങ­ളാണ്. എം.എ­സ്.എല്ലി­ന്റെ പ്ര­ച­ര­ണാര്‍­ത്ഥം ഞാ­യ­റാഴ്­ച ഉ­ച്ച­യ്­ക്ക് മൂ­ന്നു­മ­ണി­ക്ക് താ­രങ്ങ­ളെ ആ­ന­യി­ച്ച് വി­ളം­ബര ഘോ­ഷ­യാ­ത്ര സം­ഘ­ടി­പ്പി­ക്കും.പെര്‍­വാ­ഡില്‍ നി­ന്നാ­രം­ഭി­ച്ച് മൊ­ഗ്രാല്‍ ടൗ­ണില്‍ സ­മാ­പി­ക്കു­ന്ന ജാ­ഥ കു­മ്പ­ള സി.ഐ.ടി.പി.ര­ജ്ഞി­ത് ഫ്‌­ലാഗ് ഓ­ഫ് ചെ­യ്യും.

സീ­ക്കിം­ഗ്‌സ്,ഈ­മാന്‍ ഇന്ത്യാ മിലാ­നൊ,മൊ­ഗ്രാല്‍ ഹീ­റോ­സ്,ടീം അ­രോ­മ, ലൂത്ത മൊ­ഗ്രാ­ലി­യന്‍സ്, ജെ.ആര്‍.ടി ദു­ബായ്, ലൂസി­യ ഗ്രൂ­പ്പ്,ടീം മാ­ക്‌­സര്‍ അ­ബു­ദാ­ബി എ­ന്നീ ടീ­മു­ക­ളാ­ണ് ചാ­മ്പ്യന്‍­ഷി­പ്പില്‍ അ­ണി­നി­ര­ക്കു­ന്നത്. ഞാ­യ­റാഴ്ച വൈ­കു­ന്നേ­രം അ­ഞ്ചു­മ­ണി­ക്ക് വ്യ­വസാ­യ പ്ര­മു­ഖന്‍ യ­ഹ്യ തള­ങ്കര മൊ­ഗ്രാല്‍ സോ­ക്കര്‍ ലീ­ഗി­ന്റെ ഉല്‍­ഘാട­നം നിര്‍­വ­ഹി­ക്കും. പി.ബി.അ­ബ്ദു റ­സാ­ഖ് എം.എല്‍.എ.,ജില്ലാ പോ­ലീ­സ് ചീ­ഫ് എ­സ്.സു­രേ­ന്ദ്രന്‍ എ­ന്നി­വര്‍ മു­ഖ്യാ­ത്ഥി­ക­ളാ­യി­രി­ക്കും.തു­ടര്‍­ന്ന് ക­ലാ­പ­രി­പാ­ടി­കള്‍ അ­ര­ങ്ങേ­റും.

8.30 ന് ഉല്‍­ഘാ­ട­ന മ­ത്സ­ര­ത്തില്‍ ടീം അ­രോ­മ ലൂത്ത മൊ­ഗ്രാ­ലി­യന്‍­സി­നെ നേ­രി­ടും. വിന്‍ട­ച്ച് ഗ്രൂ­പ്പ് വൈ­സ് ചെ­യര്‍­മാന്‍ അ­ബ്ദുല്‍ ല­ത്തീ­ഫ് ക­ളി­ക്കാ­രു­മാ­യി പ­രി­ച­യ­പ്പെ­ടും.1980 ക­ളി­ലെ മൊ­ഗ്രാല്‍ സ്‌­പോര്‍­ട്‌­സ് ക്ല­ബി­ന്റെ പ­ഴ­യ­കാ­ല­താ­രങ്ങ­ളെ ടൂര്‍­ണ­മെന്റി­ന്റെ വിവി­ധ ഘ­ട്ട­ങ്ങ­ളി­ലാ­യി ആ­ദ­രി­ക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ കെ.എം.എ.ഖാ­ദര്‍, ക്ല­ബ യു.എ.ഇ.പ്ര­സി­ഡന്റ്, സെ­ഡ്.എ.മൊ­ഗ്രാല്‍ ജ­ന­റല്‍ സെ­ക്ര­ട്ട­റി,ബി.കെ.ആ­സി­ഫ്,എം.എ­സ്.എല്‍.ചെ­യര്‍­മാന്‍ ഷ­ക്കീല്‍,സി.ഇ.ഒ.മ­ഹ്മൂ­ദ് സ­ലീം,വൈ­സ്‌­ചെ­യ­ര്‍മാന്‍ ,ഹ­മീ­ദ് സ­ഫര്‍,ഇര്‍­ഫാന്‍ ബി.എം.ടി.കെ.അന്‍­വര്‍ മീ­ഡി­യാ മാ­നേ­ജര്‍,എ­ന്നി­വര്‍ പ­ങ്കെ­ടുത്തു.


Related News:

താരലേലം ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

Keywords:  Kasaragod, Mogral, Sports, UAE, Committee, Football, Press meet, Dubai, Inaguration, National, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia