സര്‍ക്കാര്‍ ഹോസ്റ്റലില്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു
Mar 3, 2019, 16:27 IST
ജയ്പുര്‍: (www.kasargodvartha.com 03/03/2019) സര്‍ക്കാര്‍ ഹോസ്റ്റലില്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു. രാജസ്ഥാനിലാണ് സംഭവം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ വാര്ഡന്, ഇവരുടെ ഭര്‍ത്താവ്, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്.
പ്ലസ് ടു വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികളെ വാര്ഡന് വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും ഇയാളുടെ സുഹൃത്തുക്കളും പെണ്‍കുട്ടികളെ പീഡിപ്പിച്ചു. പല ദിവസങ്ങളില്‍ ഇത് തുടര്‍ന്നു. പിന്നീട് ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥികളുടെ നിര്‍ബന്ധത്തില്‍ പെണ്‍കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പളിനു പരാതി നല്കി. പ്രിന്‍സിപ്പള്‍ പരാതി സംബന്ധിച്ചു പോലീസിനു വിവരം കൈമാറുകയായിരുന്നു.
കിഷന്‍ഗഡ് ബസ് പോലീസ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ആരോപിതര്‍ക്കെതിരേ പോക്സോ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വനിതാ പോലീസ് ഉദ്യോഗസ്ഥയാണു കേസ് അന്വേഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Molestation, Rajasthan, complaint, Police, Minors Molested By Hostel Warden, Husband, His Friends In Rajasthan: Cops