city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മം­ഗ­ലാ­പു­രം സം­ഭ­വ­ത്തില്‍ രാ­ഷ്ട്രീ­യം ക­ലര്‍­ത്ത­രുത്: മന്ത്രി സി.ടി രവി

മം­ഗ­ലാ­പു­രം സം­ഭ­വ­ത്തില്‍ രാ­ഷ്ട്രീ­യം ക­ലര്‍­ത്ത­രുത്: മന്ത്രി സി.ടി രവി
മം­ഗ­ലാ­പുരം: പ­ടീല്‍ ഹോം സ്‌­റ്റേ അ­ക്ര­മ­ണ സം­ഭ­വ­ത്തില്‍ രാ­ഷ്ട്രീ­യം­ ക­ലര്‍­ത്ത­രു­തെ­ന്ന് ദക്ഷി­ണ കര്‍­ണാ­ട ജില്ല­യു­ടെ ചു­മ­ത­ല­യു­ള്ള മന്ത്രി സി.ടി ര­വി സര്‍­ക്യൂ­ട്ട് ഹൗ­സില്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ആ­വ­ശ്യ­പ്പെ­ട്ടു.

ഇത്ത­രം സം­ഭ­വ­ങ്ങള്‍ ആ­വര്‍­ത്തി­ക്കാ­തി­രി­ക്കാന്‍ പോ­ലീ­സ് ന­ട­പ­ടി­കള്‍ ആ­രം­ഭി­ച്ചി­ട്ടുണ്ട്. എ­ട്ടു­പേ­രെ ഇ­തിന­കം അ­റ­സ്റ്റ് ചെ­യ്തു. ഇ­നിയും നി­രവ­ധി പേര്‍ ഉ­ടന്‍ പി­ടി­യി­ലാ­കും. കേ­സി­ലെ പ്ര­തി­കള്‍ ശി­ക്ഷി­ക്ക­പ്പെടു­ക ത­ന്നെ ചെ­യ്യും. എ­ന്നാല്‍ നി­ര­പ­രാ­ധിക­ളെ കേ­സില്‍ കു­ടു­ക്കാന്‍ അ­നു­വ­ദി­ക്കി­ല്ലെന്നും മന്ത്രി ര­വി പ­റഞ്ഞു. താ­ലി­ബാന്‍ മോ­ഡല്‍ ആ­ക്ര­മ­ണ­ങ്ങള്‍ സം­സ്ഥാന­ത്ത് അ­നു­വ­ദി­ക്കില്ല.

അക്രമം ന­ട­ന്ന മോ­ണിം­ഗ് മി­സ്­റ്റ് ഹോം സ്‌­റ്റേ­യ്­ക്ക് ഗാര്‍ഹിക ലൈന്‍­സന്‍­സ് മാ­ത്ര­മാ­ണു­ള്ളത്. ടൂ­റി­സം വ­കു­പ്പിലും ഇ­ത് ര­ജി­സ്റ്റര്‍ ചെ­യ്യ­പ്പെ­ട്ടി­ട്ടില്ല. ഹോം സ്‌­റ്റേ ന­ട­ത്തി­പ്പു­കാര്‍ ഒ­ളി­വി­ലാണ്. ഇ­തി­ന് കെ­ട്ടി­ടം വി­ട്ടു­കൊ­ടു­ത്ത ഉ­ട­മ­യെയും ചോ­ദ്യം ചെ­യ്യു­മെ­ന്ന് മന്ത്രി അ­റി­യിച്ചു.

Keywords:  Mangalore, C T Ravi, Padil resort, Attack, Press meet 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia