എ.ജി മോട്ടീവാലെ ദേശീയ പുരസ്‌കാരം കാസര്‍കോടിന്
Mar 28, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 28/03/2016) ഇന്ത്യന്‍ ലൈബ്രറി അസോസിയേഷന്റെ (ഐ എല്‍ എ) 2015 ലെ എ ജി മോട്ടിവാലെ ദേശീയ പുരസ്‌കാരം കേരള കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് ലൈബ്രേറിയനായ ടി കെ ഗിരീഷ് കുമാറിന് സമ്മാനിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ സൗരാഷ്ട്ര യൂണിവേഴ്‌സിറ്റിയില്‍ ഏപ്രില്‍ 12-15 തീയതികളില്‍ നടന്ന ഐ എല്‍ എയുടെ 61-ാമത് രാജ്യാന്തര സമ്മേളനമായ ‘സസ്റ്റെയിനിംങ് ദി എക്‌സലന്‍സ്: ടെക്‌നോളജി ഇന്നവേഷന്‍ ആന്‍ഡ് വാല്യൂ ആഡഡ് സര്‍വീസസ് ഇന്‍ ഗൂഗിള്‍ ഇറ’ യില്‍ വച്ചാണ് പുരസ്‌കാര പ്രഖ്യാപനം ഉണ്ടായത്.
മികച്ച പ്രബന്ധവും അതിന്റെ അന്തര്‍ദേശീയ തലത്തിലുള്ള അവതരണ മികവും പരിഗണിച്ചു നല്‍കുന്ന ദേശീയ പുരസ്‌കാരമാണിത്. ഇന്ത്യയിലെ പ്രഥമ ‘ലിസ് ലിങ്ക്‌സ് സ്‌കോളര്‍’ ബഹുമതിയും ലഭിച്ചിട്ടുള്ള ഗിരീഷ് കുമാര്‍ നിലവില്‍ എം ജി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയും കൂടിയാണ്.
Keywords : Kasaragod, Award, Education, National, TK Gireesh Kumar.