കോളേജിലേക്ക് ഇഴഞ്ഞുവന്ന പാമ്പിനെ പിടിക്കുന്ന അധ്യാപകന്റെ വിഡിയോ വൈറല്‍
Dec 8, 2017, 14:17 IST
അലഹബാദ്: (www.kasargodvartha.com 08/12/2017) തനിക്ക് പഠിപ്പിക്കാന്‍ മാത്രമല്ല പാമ്പ് പിടിത്തവും വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് അലഹബാദ് ശ്യാം പ്രസാദ് മുഖര്‍ജി ഗവണ്‍മെന്റ് കോളജിലെ ബോട്ടണി വിഭാഗം മേധാവിയായ എന്‍.ബി.സിങ്. ക്ലാസെടുത്തുകൊണ്ടിരിക്കെ ക്യാമ്പസിലേക്ക് ഇഴഞ്ഞുവന്ന പെരുമ്പാമ്പിനെ പിടികൂടുന്ന അദ്ധ്യാപകന്റെ വിഡിയോ വൈറലാവുകയാണ്.
12 അടി നീളവും 40 കിലോ ഭാരവുമുള്ള പാമ്പിനെയാണ് വ്യാഴാഴ്ച രാവിലെ ക്യാമ്പസില്‍ കണ്ടത്. പാമ്പിനെ കണ്ട വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനായ സിങ് പാമ്പിനെ പിടിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.
പാമ്പിനെ കണ്ട് വിദ്യാര്‍ത്ഥികള്‍ ബഹളമുണ്ടാക്കിയതോടെ പാമ്പ് ഭയന്നു. ഏറെ പണിപ്പെട്ടാണ് അദ്ദേഹം പാമ്പിനെ പിടികൂടിയത്. താന്‍ നിരവധി തവണ പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നാണ് സിങ് പറയുന്നത്. പാമ്പിനെ പ്രകോപിപ്പിച്ചാല്‍ മാത്രമെ അവ തിരിച്ച് ഉപദ്രവിക്കുള്ളുവെന്നും ഇത് വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ കൂടിയാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാമ്പിനെ വനം വകുപ്പ് അധികൃതരെ ഏല്‍പിച്ചു. അധ്യാപകന്റെ പാമ്പുപിടിത്തം കാണാന്‍ കൂടിനിന്നിരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് വിഡിയോ എടുത്ത് യുടൂബില്‍ അപ്ലോഡ് ചെയ്യ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, College, Students, Snake, Video, Massive 12-Foot Python Captured From Allahabad College