പ്രണയപരാജയം മൂലം ആത്മഹത്യചെയ്യുകയാണ് എന്ന് ശബ്ദരേഖ; വിവാഹിതയായ 21കാരിയും കാമുകനും വെടിവച്ച് മരിച്ച നിലയില്‍
Jun 14, 2019, 12:47 IST
ബാര്‍മര്‍: (www.kasargodvartha.com 14.06.2019) വിവാഹിതയായ 21കാരിയും കാമുകനും വെടിവച്ച് മരിച്ച നിലയില്‍. രാജസ്ഥാനിലെ ബാര്‍മറിലുള്ള ശ്മശാനത്തിന് സമീപമാണ് അഞ്ജു സത്താര്‍, ശങ്കര്‍ ചൗരി എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയപരാജയം മൂലം ആത്മഹത്യ ചെയ്യുകയാണ് എന്ന ഓഡിയോ സന്ദേശം ഇവരുടെ ഫോണില്‍ നിന്ന് ലഭിച്ച സന്ദേശത്തിലുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഇരുവരുടെയും മൃതദേഹത്തിന് സമീപത്തു നിന്നും രണ്ട് നാടന്‍ തോക്കുകള്‍ കണ്ടെത്തിയിരുന്നു. ഇതുപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുറെകാലങ്ങളായി പ്രണയത്തിലായിരുന്നു 21കാരനായ ശങ്കറും അഞ്ജുവും.
വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് മറ്റൊരാളുമായി അഞ്ജുവിന്റെ വിവാഹം നടത്തുകയുമായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajasthan, news, National, Top-Headlines, Death, suicide, Police, Postmortem, Mobile Phone, Married woman and her lover allegedly shot themselves dead