9-ാം ക്ലാസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍
Apr 25, 2014, 17:10 IST
പെണ്‍കുട്ടിയെ വലയിലാക്കിയത് റീച്ചാര്‍ജ് ചെയ്യാന്‍ നല്കിയ നമ്പര്‍ ഉപയോഗിച്ച്
മംഗലാപുരം: (www.kasargodvartha.com 25.04.2014) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പല തവണ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടുകാരനായ മറ്റൊരാളെ തിരയുന്നു. ഏപ്രല്‍ 23ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിട്ട്ള പോലീസില്‍ നല്കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിട്ട്ളക്കടുത്ത പാവപ്പെട്ട കുടുബത്തിലെ പെണ്‍കുട്ടിയെ മടിക്കേരിയില്‍ കൊണ്ടുപോയാണ് ആദ്യം ബലാത്സംഗം ചെയതത്. പിന്നീട് പ്രതികളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയും ബലാത്സംഗം ചെയ്തു. ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടി വിട്ടളയിലെ മൊബൈല്‍ ഷോപ്പില്‍ റീച്ചാര്‍ജ് ചെയ്യാന്‍ പോയിരുന്നു. അപ്പോള്‍ അവിടെ നല്കിയ ഫോണ്‍ നമ്പറില്‍ ബൊക്കേരി ബഷീര്‍ എന്നയാള്‍ പെണ്‍കുട്ടിയെ വിളിക്കുകയും പിന്നീട് അത് പതിവാക്കുകയും ചെയ്തു. തുടര്‍ന്ന് താന്‍ അവിവാഹിതനാണെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും കുട്ടിയെ പ്രലോഭിപ്പിക്കുകയും ചെയ്തു.
ഏപ്രില്‍ 18ന് രാത്രി 8 മണിയോടെ പെണ്‍കുട്ടിയുടെ വീടിനടുത്തേക്ക് കാറുമായി ചെന്ന ബഷീര്‍ പെണ്‍കുട്ടിയെ വിളിക്കുകയും കാറില്‍ കയറി ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴേക്കും കാറില്‍ ബഷീറിന്റെ സുഹൃത്തായ റാത്തുക്കട്ടെ ബഷീര്‍ ഇരിക്കുന്നുണ്ടായിരുന്നു. ഉടന്‍ പെണ്‍കുട്ടിയെയും കൊണ്ട് കാര്‍ മടിക്കേരിയിലെ ഒരു വിജനമായ സ്ഥലത്തേക്ക് പോവുകയും അവിടെവെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വീട്ടിനടുത്ത് ഉപേക്ഷിച്ചു.
പിറ്റേന്ന് റാത്തുക്കട്ടെ ബഷീര്‍ പെണ്‍കുട്ടിയെ വിളിച്ച് വിവാഹ വാഗ്ദാനം ഒന്നുകൂടി നല്‍കുകയും അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ കാര്യാടി ജബ്ബാര്‍ എന്നയാള്‍ പെണ്‍കുട്ടിയെ അയാളോടൊപ്പം പോകാന്‍ ക്ഷണിച്ചെങ്കിലും പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലുമെന്ന് ജബ്ബാര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയപ്പോഴാണ് പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ബൊബ്ബേക്കരി ബഷീറിനെയും റാത്തുക്കട്ടെ ബഷീറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഫോണിലേക്ക് വന്ന കോളുകള്‍ സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന പെണ്‍കുട്ടിയെ ദെര്ളക്കട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യാടി ജബ്ബാര്‍ ഒളിവിലാണ്. അറസ്റ്റിലായ റാത്തുക്കട്ടെ ബഷീര്‍ ഒരു ബൈക്ക് മോഷണക്കേസില്‍ പ്രതിയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Married men promise marriage, rape minor girl - accused go missing, Vittal , Bobbekeri Basheer, Cell phone number, eligible bachelor, Radhukatte Basheer, Madikeri, Karyadi Jabbar, Deralakatte
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067