Arrested | താലൂക് ഓഫീസ് ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍
മംഗ്‌ളൂറു: (www.kasargodvartha.com) അജെകര്‍ താലൂക് ഓഫീസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരനെ വെള്ളിയാഴ്ച ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേഡ്-ഒന്ന് അസിസ്റ്റന്റ് കെ വി നിസാമുദ്ദീനാണ് പിടിയിലായത്. ഹിര്‍ഗണ സ്വദേശിയുടെ പരാതിയിലാണ് നടപടി.
പരാതിക്കരാന്‍ നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാന്‍ 5000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി. 4000 ഇതിനകം നല്‍കിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാക്കി നല്‍കും മുമ്പ് പരാതിക്കാരന്‍ ലോകായുക്തയെ വിവരം അറിയിക്കുകയായിരുന്നു. ലോകായുക്ത അടയാളപ്പെടുത്തി നല്‍കിയ പണം കൈമാറുന്നതിനിടെയാണ് പിടിവീണത്.
Keywords: News, National, National-News, Top-Headlines, Mangalore-News, Mangaluru News, Taluk Office, Worker, Arrested, Bribe, Mangaluru: Taluk office worker arrested while accepting bribe.