Stepmother Arrested | '5 മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനമ്മ പാലില്‍ വിഷം കലര്‍ത്തി നല്‍കി കൊന്നു'; 41 കാരി അറസ്റ്റില്‍
യഡ്ഗിരി: (www.kasargodvartha.com) അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവിന്റെ രണ്ടാം ഭാര്യ പാലില്‍ വിഷം കലര്‍ത്തി നല്‍കി കൊന്നതായി പരാതി. യഡ്ഗിരി ബാബല ഗ്രാമത്തില്‍ സിദ്ധപ്പ - ശ്രീദേവി ദമ്പതികളുടെ മകള്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിദ്ധപ്പയുടെ രണ്ടാം ഭാര്യ ദേവമ്മയെ (41) പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീദേവിയില്‍ മക്കള്‍ ഉണ്ടാവാത്തതിനാലാണ് സിദ്ധപ്പ മറ്റൊരു വിവാഹം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഈ ദാമ്പത്യത്തില്‍ നാല് മക്കള്‍ പിറന്നു. വൈകാതെ ശ്രീദേവി കുഞ്ഞിന് ജന്മം നല്‍കിയതോടെ സ്വത്തിന് അവകാശിയാവുന്നത് തടയാനാണ് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Top-Headlines, Mangalore-News, Mangalore News, Yadgir News, Stepmother, Woman, Killed, Infant, Poison, Crime, Crime News, Mangalore: Woman kills newborn baby by mixing milk with poison at Yadgir.