ആറാം വിവാഹം കഴിക്കാന്‍ ഒരുങ്ങവേ വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍; സഹായകമായത് വധുവിന്റെ വീട്ടിലേക്ക് വന്ന അജ്ഞാത ഫോണ്‍ സന്ദേശം
Jul 31, 2017, 17:03 IST
താണെ: (www.kasargodvartha.com 31.07.2017) ആറാം വിവാഹം കഴിക്കാന്‍ ഒരുങ്ങവേ വിവാഹ തട്ടിപ്പ് വീരന്‍ പിടിയിലായി. താനെയിലെ മുംബ്രയില്‍ നിന്നാണ് 32കാരനായ തട്ടിപ്പ് വീരനെയാണ് താനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 420 പ്രകാരം വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി. വഞ്ചനയ്ക്ക് കൂട്ടുനിന്നെന്ന കാരണത്തില്‍ പ്രതിയുടെ അമ്മയ്‌ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുംബ്ര സ്വദേശിയായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് വിവാഹതട്ടിപ്പ് പുറത്തുവന്നത്. മുംബൈയില്‍ ഒരു പ്രമുഖ കമ്പനിയിയില്‍ ഉയര്‍ന്ന ഉദ്യോഗമാണ് തനിക്കെന്നായിരുന്ന പ്രതി വധുവിന്റെ വീട്ടുകാരെ ധരിപ്പിച്ചത്. സ്വന്തമായി ഒരു ട്രാവല്‍ ഏജന്‍സി നടത്തുന്നുണ്ടെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചിരുന്നു.
വരന്റെ ചുറ്റുപാടിനെ കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിന് ശേഷം വിവാഹം ഉറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വിവാഹം നീണ്ടുപോയകുകയായിരുന്നു.
എന്നാല്‍ ഇതിനിടെ ഇയാള്‍ വിവാഹത്തട്ടിപ്പ് നടത്തുന്ന ആളാണെന്ന് ആരോപിച്ച് ഒരു അജ്ഞാത ഫോണ്‍ സന്ദേശം വധുവിന്റെ വീട്ടുകാര്‍ക്ക് ലഭിച്ചു. മുമ്പ് ഇയാള്‍ അഞ്ച് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നും അഞ്ച് ഭാര്യമാരുണ്ടെന്നും വിവരം ലഭിച്ചു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇയാള്‍ ഇത് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മുമ്പ് അഞ്ച് വിവാഹങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Marriage, Held, Police, Arrest, Case, Complaint, Investigation, Mother.