Woman Died | 'ആദ്യം ജോലി നേടൂ, എന്നിട്ടാവാം വിവാഹമെന്ന് മാതാവ്; കല്യാണം വൈകിപ്പിക്കുന്ന മന്ത്രവാദിനിയാണെന്ന് ആരോപിച്ച് ക്രികറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്ന് മകന്‍'
Nov 10, 2022, 17:08 IST
ഭോപാല്‍: (www.kasargodvartha.com) മധ്യപ്രദേശിലെ ഭോപാലില്‍ 32 കാരനായ യുവാവ് മാതാവിനെ തന്റെ വിവാഹം വൈകിപ്പിക്കുന്ന മാതാവിനെ മന്ത്രവാദിനിയാണെന്ന് ആരോപിച്ച് കൊലപ്പെടുത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസ്മ ഫാറൂഖ് (67) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മകന്‍ അബ്ദുല്‍ അഹ്മദ് ഫര്‍ഹാന്‍ മാതാവ് അസ്മയെ ക്രികറ്റ് ബാറ്റും ഇരുമ്പ് പൈപും ഉപയോഗിച്ച് അടിച്ചതെന്ന് കോ-ഇ-ഫിസ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ഗുര്‍ജാര്‍ അറിയിച്ചു.
'മാതാവിന് തന്നെ വിവാഹം കഴിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഫര്‍ഹാന് തോന്നി, ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പതിവായി വഴക്കുണ്ടാക്കിയിരുന്നു. ബന്ധുക്കള്‍ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍, വഴക്കിനിടെ ഫര്‍ഹാന്‍ മാതാവിനെ കൊലപ്പെടുത്തുകയായിരുന്നു. കൊമേഴ്സ് ബിരുദധാരിയായ ഫര്‍ഹാനോട് വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതിന് മുമ്പ് ജോലി ശരിയാക്കാന്‍ മാതാവ് പറയാറുണ്ടായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ബന്ധുക്കളോട് മാതാവ് ടെറസില്‍ നിന്ന് വീണെന്നായിരുന്നു ഫര്‍ഹാന്‍ പറഞ്ഞത്.
എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ഫര്‍ഹാനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഫര്‍ഹാന്‍ ഇന്റര്‍നെറ്റില്‍ ഭൂതങ്ങളുടെയും മന്ത്രവാദിനികളുടെയും വീഡിയോകള്‍ കാണാറുണ്ടായിരുന്നു, തന്റെ മാതാവ് അതിലൊന്നാണെന്ന് യുവാവ് വിശ്വസിച്ചിരുന്നു', പ്രദീപ് ഗുര്‍ജാര്‍ പറഞ്ഞു.

Keywords: Latest-News, National, Top-Headlines, Crime, Murder, Arrested, Assault, Police, Marriage, Wedding, Man Killed Mother, Called Her A Witch Stalling His Marriage: Cops.
< !- START disable copy paste -->