മംഗലാപുരം സ്വദേശി അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു
Jul 4, 2013, 11:16 IST
മംഗലാപുരം: ഉഡുപ്പി മല്‍പെ ബൈലാക്കെരെ സ്വദേശി അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ യു.എന്‍.ഒ ആസ്ഥാനത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ജോണ്‍ വിക്രം മാര്‍ട്ടിസ്(34) ആണ് ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനില്‍ നാലു വര്‍ഷമായി ഇദ്ദേഹം അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ജൂണ്‍ 28 ന് മാര്‍ട്ടിസ് ഔദ്യോഗിക ആവശ്യാര്‍ത്ഥം ദുബൈയിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ 27 ന് എയര്‍പോര്‍ട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയും ജൂലൈ നാലിന് വീണ്ടും പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. അതിനിടെയാണ് രണ്ടിന് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
എല്ലായ്‌പ്പോഴും ഔഫീസിനകത്തായിരുന്നു മാര്‍ട്ടിസ് ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച ഓഫീസിന് നേരേയുണ്ടായ ബോബാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിസ് തല്‍ക്ഷണം മരിക്കുകയായിരുന്നു. അവിവാഹിതനായ ഇദ്ദേഹത്തിന് വൃദ്ധരായ മാതാപിതാക്കളും രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.
മരണവിവരമറിഞ്ഞ് മാര്‍ട്ടിസിന്റെ സഹോദരന്മാര്‍ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
Keywords: Killed, Mangalore, Airport, Deadbody, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
അഫ്ഗാനിസ്ഥാനില്‍ നാലു വര്‍ഷമായി ഇദ്ദേഹം അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ജൂണ്‍ 28 ന് മാര്‍ട്ടിസ് ഔദ്യോഗിക ആവശ്യാര്‍ത്ഥം ദുബൈയിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ 27 ന് എയര്‍പോര്‍ട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയും ജൂലൈ നാലിന് വീണ്ടും പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. അതിനിടെയാണ് രണ്ടിന് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
File Photo |