വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 54കാരന്‍ തൂങ്ങിമരിച്ചു
Apr 7, 2019, 15:04 IST
സേലം: (www.kasargodvartha.com 07.04.2019) വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 54കാരന്‍ തൂങ്ങിമരിച്ചു. സേലം നഞ്ച് റോഡ് സോണോ കോളജ് ബസ് സ്റ്റോപ്പിനു സമീപത്തെ ഐസ്‌ക്രീം കടയിലെ ജീവനക്കാരിയും ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയുമായ ഷെറിന്‍ ചിത്രഭാനു (25) ആണ് കൊല്ലപ്പെട്ടത്. ഷെറിന്റെ അയല്‍വാസിയായ ഇമാനുല്ല (54) തൂങ്ങിമരിക്കുകയും ചെയ്തു.
ഷെറിന്‍ വിവാഹം വേര്‍പിരിഞ്ഞ് മക്കളും മാതാപിതാക്കള്‍ക്കുമൊപ്പമാണ് താമസം. ഇമാനുല്ലയും വിവാഹം വേര്‍പിരിഞ്ഞയാളാണ്. വിദേശജോലി റിക്രൂട്ടിംഗ് ഏജന്റാണ് ഇമാനുല്ല. നേരത്തെ ഇമാനുല്ല പലവട്ടം ഷെറിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. എന്നാല്‍ വിവാഹത്തിന് സമ്മതം മൂളിയിരുന്നില്ല. ഇതില്‍ പ്രകോപിതനായ ഇമാനുല്ല കടയില്‍ എത്തി വീണ്ടും അഭ്യര്‍ത്ഥന നടത്തുകയും വഴങ്ങാതിരുന്നതോടെ കത്തിയെടുത്ത് ഷെറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കടയുടെ ഷട്ടര്‍ അകത്തുനിന്നും പൂട്ടി ഇമാനല്ല തൂങ്ങിമരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി വെല്‍ഡിംഗ് യന്ത്രം ഉപയോഗിച്ച് ഷട്ടര്‍ മുറിച്ചാണ് അകത്തുകയറിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Crime, Man ends life after killed woman
< !- START disable copy paste -->