city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Another Gyanvapi | ക്ഷേത്രം എന്ന് വി എച്പി യും ബജ്റംഗ്ദളും; ഒമ്പത് നൂറ്റാണ്ട് പഴക്കമുള്ള മലാല മസ്ജിദ് നവീകരണം തടഞ്ഞ് നിരോധാജ്ഞ

മംഗളൂറു: (www.kasargodvartha.com) നഗരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗഞ്ചിമഠം ഗ്രാമപഞ്ചായതിലെ മലാല ജുമാമസ്ജിദ് നവീകരണ പ്രവൃത്തികൾ നിറുത്തിവെക്കാൻ ദക്ഷിണ കന്നട ജില്ല ഭരണകൂടം ഉത്തരവിട്ടു. മേഖലയിൽ പൊലീസ് നിയമപ്രകാരം നിരോധാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ സംഘടനകൾ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് സമ്പാദിച്ച വിധിയുടേയും ക്രമസമാധാന പ്രശ്നം മുൻനിറുത്തിയുമാണ് ജില്ല ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്ര, മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ എന്നിവരുടെ നടപടി.
                 
Another Gyanvapi | ക്ഷേത്രം എന്ന് വി എച്പി യും ബജ്റംഗ്ദളും; ഒമ്പത് നൂറ്റാണ്ട് പഴക്കമുള്ള മലാല മസ്ജിദ് നവീകരണം തടഞ്ഞ് നിരോധാജ്ഞ

പഞ്ചായത് അനുമതിയോടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പള്ളിയുടെ ചുറ്റുമതിലും മുൻഭാഗത്ത് അസ്സയ്യിദ് അബ്ദുല്ലാഹി മദനി പള്ളിയുടേയും ദർഗയുടേയും കോൺക്രീറ്റ് നിർമിതിയും പൊളിക്കുന്നതിനിടെ കഴിഞ്ഞ മാസം 21നാണ് പ്രശ്നങ്ങളുടെ തുടക്കം. ഉൾഭാഗത്തെ കെട്ടിടത്തിന്റെ ഛായ ക്ഷേത്രത്തിന്റേതിന് സമാനമെന്ന് കണ്ടതോടെ വി എച് പി മേഖല സെക്രടറി ശരൺ പമ്പുവെലിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയവർ തർക്കം ഉന്നയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മംഗളൂറു തഹസിൽദാർ പുരന്തറിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ എത്തി രേഖകൾ പരിശോധിച്ചു. മസ്ജിദ് കമിറ്റി പ്രസിഡണ്ട് മുഹമ്മദ് മാമു 900 വർഷം പുരാതനമായ പള്ളിയുടെ സൂചനകളും ക്ഷേത്രമുഖം എന്ന് തോന്നാൻ കാരണമായ പഴയകാല തച്ചു ശാസ്ത്ര നിർമാണ ശൈലിയും വിശദീകരിക്കുകയും വഖഫ് ബോർഡുമായി ബന്ധപ്പെട്ട രേഖകൾ പരിശോധനക്ക് നൽകുകയും ചെയ്തു. 2001ൽ 90 സെന്റ് ഭൂമി മസ്ജിദ് നവീകരണത്തിനായി സർകാർ അനുവദിച്ചതിന്റെ രേഖകൾ തഹസിൽദാർ പരിശോധിച്ച് ഉറപ്പുവരുത്തി. ഇതേത്തുടർന്ന് ജില്ല ഡെപ്യൂടി കമീഷണർ തൽസ്ഥിതി തടരാം എന്നറിയിച്ചു.

അതിനിടെ ശരണും സംഘവും കോടതിയിൽ നിന്ന് താൽക്കാലിക സ്റ്റേ ഉത്തരവ് സമ്പാദിക്കുകയായിരുന്നു. കേരളത്തിൽ നിന്ന് ജ്യോതിഷ പണ്ഡിതനെ കൊണ്ടുവന്ന് 'അഷ്ടമംഗള പ്രശ്നം' നടത്തി മറഞ്ഞ കാര്യങ്ങൾ വെളിപ്പെട്ട ശേഷമേ അന്തിമ തീരുമാനം സാധ്യമാവൂ എന്നാണ് വി എച് പി, ബജ്റംഗ്ദൾ നിലപാട്.

Keywords: News, National, Karnataka, Top-Headlines, Masjid, Temple, Police, Panchayath, Court order, Malali mosque, Malali mosque-temple row in Mangaluru; prohibitory orders clamped.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia