മേക്കര്‍ വില്ലേജ് ബോഷ് ഡിഎന്‍എ ചാലഞ്ച്: 9 സ്റ്റാര്‍ട്ടപ്പുകളില്‍ നാലും കേരളത്തില്‍ നിന്ന്
May 8, 2017, 13:01 IST
കൊച്ചി: (www.kasargodvartha.com 08.05.2017) മേക്കര്‍ വില്ലേജ് ബോഷ് ഡിഎന്‍എ ഇലക്‌ട്രോണിക്‌സ് ചാലഞ്ചിന്റെ പ്രീ ഇന്‍ക്യുബേഷന്‍ ഘട്ടത്തിലേക്ക് അഖിലേന്ത്യാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒന്‍പത് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് നാലും കേരളത്തില്‍ നിന്ന്. അഞ്ഞൂറിലേറെ മത്സരാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഈ ഒന്‍പത് ടീമുകളിലോരോന്നിനും പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ ബോഷില്‍നിന്ന് സീഡ് ഫണ്ടിംഗായി 50,000 രൂപയും കേരള സര്‍ക്കാരിന്റെ കീഴിലുള്ള മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററില്‍ പ്രീഇന്‍കുബേഷന്‍ സൗകര്യവും ലഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്കും യുവ ബിരുദധാരികള്‍ക്കും യഥാര്‍ത്ഥ ജീവിതത്തിലെ വെല്ലുവിളികളും ജീവിതം മാറ്റിമറിക്കാനുള്ള അവസരങ്ങളും മുന്നിലെത്തിക്കുന്ന നൂതന ആശയമാണ് ബോഷ് ഡിഎന്‍എ ഇലക്‌ട്രോണിക് ചാലഞ്ച്. സ്മാര്‍ട്ട് മാലിന്യനിര്‍മാര്‍ജ്ജന നിര്‍വഹണം, ഇരു ചക്ര പാര്‍ക്കിംഗ് സ്ലോട്ട് ഡിറ്റെക്ഷന്‍ എന്നീ സ്മാര്‍ട്ട് സിറ്റികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് ഇത്തവണ മത്സരാര്‍ഥികള്‍ ഏറെ ശ്രദ്ധ നല്‍കിയത്.
വാഹന, യാത്രിക സുരക്ഷയ്ക്കായി സെന്‍സര്‍ ഫ്യൂഷന്‍ പ്ലാറ്റ്‌ഫോം എന്ന പ്രശ്‌ന മേഖലയിലേയ്ക്ക് പരിഹാരനിര്‍ദേശമുണ്ടായി. ഓണ്‍ലൈന്‍ സൗണ്ട്/വൈബ്രേഷന്‍ സിഗ്‌നല്‍ പ്രോസസിംഗ് ടൂള്‍, ലോഡ് മെഷര്‍മെന്റ് ഓഫ് എക്‌സ്‌കവേറ്റേഴ്‌സ് എന്നീ പ്രശ്‌ന മേഖലകളിലേയ്ക്ക് ഒരു ടീമിനെയും തെരഞ്ഞെടുത്തില്ല.
മൂന്നുമാസത്തിനുശേഷം ടീമുകളെ വിലയിരുത്തി വിജയികളെ നിര്‍ണയിക്കും. ഓരോ ചാലഞ്ചിലെയും വിജയികള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. തുടര്‍ന്ന് 12 മാസത്തേക്കുകൂടി മേക്കര്‍ വില്ലേജില്‍ ഇന്‍ക്യുബേഷന്‍ ലഭിക്കും.
ബോഷിലെ വിദഗ്ധര്‍ അഭിമുഖം നടത്തിയത് 35 ടീമുകളെയാണെന്ന് ബോഷില്‍ നവസംരംഭങ്ങുടെ നയനിര്‍ണയത്തില്‍ പ്രവര്‍ത്തിക്കുന്ന കെ. വിവേകാനന്ദ് പറഞ്ഞു. പരിഹാരങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ കൂടുതല്‍ സമയം ചെലവിടേണ്ടിവന്നു എങ്കിലും വളരെ നല്ല പ്രതികരണവും അഭിപ്രായങ്ങളുമാണ് ഇവയ്ക്ക് ലഭിച്ചത്. വിശദാംശങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചതും സമഗ്രവുമായ പരിഹാര നിര്‍ദ്ദേശങ്ങളാണ് രൂപപ്പെട്ടതെന്നും വിവേകാനന്ദ് ചൂണ്ടിക്കാട്ടി.
പ്രശ്‌നങ്ങള്‍ പെട്ടെന്ന് മനസിലാക്കുന്നതിലും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലുമുള്ള തെളിവായി ടീമുകളുടെ പക്വതയുള്ള കാഴ്ചപ്പാടുകളെ കണക്കാക്കാമെന്ന് റോബര്‍ട്ട് ബോഷ് എന്‍ജിനീയറിംഗ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ സനോജ് സോമസുന്ദരം പറഞ്ഞു. പ്രശ്‌നനിര്‍വചനം മുതല്‍ അന്തിമഘട്ടത്തിലെ ഉദ്പാദനംവരെയുള്ള വിവിധ ഘട്ടങ്ങളില്‍ വ്യവസായത്തിലെ വിദഗ്ധര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അപൂര്‍വ്വ അവസരമാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിലൂടെ ലഭിക്കുന്നതെന്ന് മേക്കര്‍ വില്ലേജ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ രോഹന്‍ കലാനി പറഞ്ഞു. മേക്കര്‍ വില്ലേജിലെയും കോയമ്പത്തൂര്‍, ബംഗലൂരു എന്നിവിടങ്ങളിലെ റോബര്‍ട്ട് ബോഷ് എന്‍ജിനീയറിംഗ് സെന്ററുകളിലെയും സൗകര്യങ്ങള്‍ ടീമുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, Kerala, News, Top-Headlines, National, Vehicles, Fund, Maker Village BOSCH DNA Electronics challenge: Nine startups selected for pre incubation.