യുപിയില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് മരണം; 32 പേര്‍ക്ക് പരിക്ക്, 10 പേരുടെ നില ഗുരുതരമെന്ന് പോലീസ്
Oct 17, 2020, 09:23 IST
ലഖ്നൗ: (www.kasargodvartha.com 17.10.2020) ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് മരണം. 32 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എല്ലാവരും ലഖ്നൗവിലുള്ളവരാണെന്നുമാണ് സൂചനയെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. പുരന്‍പുര്‍ ഖുട്ടര്‍ ഹൈവേയില്‍ പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായതെന്ന് പിലിഭിത് എസ്പി ജയ് പ്രകാശ് അറിയിച്ചു. ലഖ്നൗ കേശാന്‍ഭാഗില്‍ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
Keywords: News, National, India, Top-Headlines, Lucknow, Accident, Police, Death, Injury, Major accident in UP: Bus collision in bus and pickup van in Pilibhit, 7 died and 32 injured