വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫിസുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ഹൈക്കോടതി
Jul 25, 2017, 17:08 IST
ചെന്നൈ: (www.kasargodvartha.com 25/07/2017) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫിസുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്‌നാട്ടിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫിസുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ചെന്നൈ ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
ആഴ്ചയില്‍ ഒരു ദിവസമെങ്കിലും എല്ലാ സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുകയും അവതരിപ്പിക്കുകയും വേണമെന്നും സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനികള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാസത്തില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നുമാണ് കോടതി നിര്‍ദേശം. സ്‌കൂളുകളില്‍ തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ വന്ദേമാതരം ആലപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപന തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ വന്ദേമാതരം ഏത് ഭാഷയിലാണ് എന്ന ചോദ്യത്തിന്, ബംഗാളി എന്ന് ഉത്തരമെഴുതിയിട്ടും മാര്‍ക്ക് ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് കെ വീരമണി എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പരാതിക്കാരന്‍ എഴുതിയ ഉത്തരത്തിന് ഒരു മാര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ദേശഭക്തി അത്യന്താപേക്ഷിതമാണെന്നും ഇത് വളര്‍ത്താന്‍ ഇത്തരം നിയമങ്ങള്‍ സഹായിക്കുമെന്നും ജസ്റ്റിസ് എം വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. അതേസമയം, ആര്‍ക്കെങ്കിലും ഗാനം ആലപിക്കുന്നതില്‍ 'മതിയായ കാരണങ്ങളാല്‍' പ്രയാസമുണ്ടെങ്കില്‍ അവരെ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chennai, High Court, Office, News, School, College, University, Madras HC makes Vande Mataram mandatory in schools, govt and private offices.