city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ നടത്തുന്ന സമൂഹവിവാഹം: നവവധുവിനു സമ്മാനം സ്മാര്‍ട്‌ഫോണ്‍

ഭോപ്പാല്‍: (www.kasargodvartha.com 20.04.2017) മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തുന്ന സമൂഹവിവാഹത്തില്‍ നവവധുവിനു സര്‍ക്കാര്‍ നല്‍കുന്ന സമ്മാനം സ്മാര്‍ട്‌ഫോണ്‍. ഇതോടൊപ്പം പതിനാറായിരം രൂപയും പല ഗഡുക്കളായി സര്‍ക്കാര്‍ ബാങ്കിലിട്ടു നല്‍കും.

മുഖ്യമന്ത്രി കന്യാദാന്‍ യോജന പദ്ധതിയുടെ ഭാഗമായാണ് ഇങ്ങെയൊരു സമ്മാനം. കറന്‍സി നോട്ട് ഉപയോഗിക്കാതെ പണമിടപാടുകള്‍ നടത്താനുള്ള പ്രോല്‍സാഹനത്തിന്റെ ഭാഗമായാണു നവവധുവിനു സര്‍ക്കാര്‍ സ്മാര്‍ട്‌ഫോണ്‍ നല്‍കുന്നത്. വധൂവരന്മാര്‍ സംസ്ഥാനത്തു സ്ഥിരതാമസമാക്കിയവരായിരിക്കണം എന്ന നിബന്ധനയും ഈ പദ്ധതിയിലുണ്ട്.

സര്‍ക്കാര്‍ നടത്തുന്ന സമൂഹവിവാഹം: നവവധുവിനു സമ്മാനം സ്മാര്‍ട്‌ഫോണ്‍

പത്തുവര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെപ്പേര്‍ ഈ പദ്ധതിയിലൂടെ വിവാഹിതരായിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 15 കോടി രൂപയാണു സമൂഹവിവാഹത്തിനായി നീക്കിവച്ചിരിക്കുന്നത്. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന കന്യാദാന്‍ യോജന പദ്ധതി 2006 ല്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും സ്മാര്‍ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഇത്തരം സമ്മാനങ്ങള്‍ നല്‍കിത്തുടങ്ങുന്നത് ഇപ്പോഴാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Madhya pradesh Government to gift Smart Phones to Brides under new Scheme

Keywords: Marriage, Bank, Cash, Mobile Phone, Bride, Family, Madhya Pradesh, Government, Gift, Scheme, Smart Phone, Permanent, Kanyadan Yojana, Chief Minister.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia