city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാവേരി സംഘര്‍ഷത്തിന്റെ മറവില്‍ കാസര്‍കോട്ടേക്ക് ഗ്രാനൈറ്റുമായി വരികയായിരുന്ന ഡ്രൈവറെയും ക്ലീനറെയും കാറിലെത്തിയ സംഘം അക്രമിച്ച് കൊള്ളയടിച്ചു

ബംഗളൂരു :  (www.kasargodvartha.com 21/09/2016) കാവേരി സംഘര്‍ഷത്തിന്റെ മറവില്‍ കാസര്‍കോട്ടേക്ക് ഗ്രാനൈറ്റുമായി വരികയായിരുന്ന ഡ്രൈവറെയും ക്ലീനറെയും കാറിലെത്തിയ അഞ്ചംഗ സംഘം അക്രമിച്ച് കൊള്ളയടിച്ചു. സംഭവത്തില്‍ മാണ്ട്യ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാനൈറ്റിനോടൊപ്പം കൊണ്ടുവരികയായിരുന്ന 80,000 രൂപ വിലവരുന്ന നാല് ചാക്ക് ഫിനോലെക്‌സ് വയര്‍, 25,000 രൂപ വിലവരുന്ന ഡ്രൈവറുടെയും ക്ലീനറുടെയും മൊബൈല്‍ ഫോണുകള്‍, ഡ്രൈവറുടെ പോക്കറ്റിലുണ്ടായിരുന്ന 3,000 രൂപ എന്നിവയാണ് കൊള്ളയടിച്ചത്.

കാസര്‍കോട് സ്വദേശികളായ ഡ്രൈവര്‍ ആസിഫിനെയും ക്ലീനര്‍ ഷബീബിനെയുമാണ് മാണ്ട്യക്ക് 10 കിലോ മീറ്റര്‍ അകലെ വെച്ച് ഇന്‍ഡിഗോ കാറിലെത്തിയ സംഘം ക്രൂരമായി മര്‍ദിച്ച ശേഷം കൊള്ളയടിച്ചത്. ലോറി ബ്രേക്ക്ഡൗണ്‍ ആയതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാത്രിയായതിനാല്‍ ലോറിയില്‍ തന്നെ ഇവര്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കാറിലെത്തിയ സംഘം ഇവരെ ആക്രമിച്ചത്. ഇരുവരെയും ക്രൂരമായി തല്ലിച്ചതച്ച ശേഷമാണ് കാറിലുണ്ടായിരുന്ന കേബിള്‍ വയറുകളും പണവും മൊബൈലും തട്ടിയെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ മാണ്ട്യ റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാണ്ട്യ ഡി വൈ എസ് പിയും ഡിഐജിയും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട് രാത്രിയില്‍ വാഹനങ്ങള്‍ തടഞ്ഞ് വിലപിടിപ്പുള്ള സാധനങ്ങളും പണവും കൊള്ളയടിക്കുന്ന സംഘം മാണ്ട്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. സംഭവത്തെ കര്‍ണാടക പോലീസ് ഗൗരവത്തോടെ കാണുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
കാവേരി സംഘര്‍ഷത്തിന്റെ മറവില്‍ കാസര്‍കോട്ടേക്ക് ഗ്രാനൈറ്റുമായി വരികയായിരുന്ന ഡ്രൈവറെയും ക്ലീനറെയും കാറിലെത്തിയ സംഘം അക്രമിച്ച് കൊള്ളയടിച്ചു

Keywords:  Kasaragod, Kerala, Lorry, Attack, Assault, cash, Mobile Phone, Lorry driver and cleaner attacked; money looted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia