city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഷു-ഈസ്റ്റര്‍ ദിനങ്ങളില്‍ ചെന്നൈയിലേക്ക് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി-സ്വിഫ്റ്റ്

തിരുവനന്തപുരം: (www.kasargodvartha.com 14.04.2022) വിഷു-ഈസ്റ്റര്‍ ദിനങ്ങളില്‍ ചെന്നൈയിലേക്ക് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി-സ്വിഫ്റ്റ്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സര്‍വീസ് നടത്തും.

ഏപ്രില്‍ 17 ന് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 6.30 മണിക്ക് ആലപ്പുഴ, തൃശൂര്‍, പാലക്കാട് സേലം വഴി ചെന്നൈ (ടികറ്റ് നിരക്ക്: 2181 രൂപ)യിലേക്കും, വൈകുന്നേരം 7.30 മണിക്ക് തിരുവനന്തപുരത്ത് നിന്ന് നാഗര്‍ കോവില്‍, തിരുനല്‍വേലി, മഥുര, ട്രിച്ചി വഴി ചെന്നൈ (ടികറ്റ് നിരക്ക്: 1953 രൂപ)യിലേക്കുമാണ് സര്‍വീസ് നടത്തുക. ഇതേ ബസുകള്‍ 18ന് വൈകുന്നേരം 6.30 മണിക്ക് സേലം വഴി തിരുവനന്തപുരത്തേക്കും, 7.30 മണിക്ക് നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും സര്‍വീസുകള്‍ നടത്തും.

വിഷു-ഈസ്റ്റര്‍ ദിനങ്ങളില്‍ ചെന്നൈയിലേക്ക് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി-സ്വിഫ്റ്റ്

ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www(dot)online(dot)keralartc(dot)com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആര്‍ടിസി) എന്ന മൊബൈല്‍ ആപ് (Mobile app) വഴിയും ടികറ്റുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: (24*7) +91 471 2463799, +91 9447071021.

Keywords: Easter, News, Thiruvananthapuram, Kerala, Top-Headlines, KSRTC, KSRTC-bus, Chennai, National, Vishu, KSRTC-Swift with additional service to Chennai on Vishu-Easter days.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia