വ്യാജ 2000 രൂപ നോട്ടുകളുടെ വന്‍ശേഖരം പിടികൂടി
Aug 24, 2017, 15:44 IST
കൊല്‍ക്കത്ത: (www.kasargodvartha.com 24/08/2017) വ്യാജ 2000 രൂപ നോട്ടുകളുടെ വന്‍ശേഖരം പിടികൂടി. കൊല്‍ക്കത്തയിലാണ് 9.46 ലക്ഷം രൂപയുടെ വ്യാജ 2000 രൂപാ നോട്ടുകള്‍ മൂന്ന് പേരില്‍ നിന്നായി പിടികൂടിയത്. കൊല്‍ക്കത്ത പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് നോട്ടുവേട്ട നടത്തിയത്. മധ്യ കൊല്‍ക്കത്തയിലെ കലാകര്‍ സ്ട്രീറ്റില്‍ നിന്നാണ് സംഘത്തെ പിടികൂടിയതെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ മുരളീധര്‍ ശര്‍മ്മ പറഞ്ഞു.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ മലാദയിലുള്ള ആലം ഷൈഖ്, ഗോലാപ് ഷൈഖ്, സിറൗല്‍ ഷൈഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് കണ്ടെടുത്ത വ്യാജ നോട്ടുകള്‍ യഥാര്‍ത്ഥ നോട്ടുകളോട് കിടപിടിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു.
ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ കടത്തുന്നുവെന്ന് ബിഎസ്എഫിന് വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെത്തുന്നതിന് ബിഎസ്എഫ് അതിര്‍ത്തിയില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തി വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Fake Notes, Seized, Police, Arrest, News, National, BSF, Kolkata, Kolkata STF seize fake Rs 2000 notes worth Rs 9.46 lakh, three held.