സര്‍ദാര്‍ സിംഗിനും ദേവേന്ദ്ര ജജാരിയക്കും ഖേല്‍രത്‌ന പുരസ്‌കാരം; ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങി 17 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്, മലയാളി താരങ്ങള്‍ ആരും ലിസ്റ്റിലില്ല
Aug 3, 2017, 15:55 IST
ന്യൂഡെ ല്‍ഹി: (www.kasargodvartha.com 03.08.2017) സര്‍ദാര്‍ സിംഗിനും ദേവേന്ദ്ര ജജാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം. ഹോക്കി താരമാണ് സര്‍ദാര്‍ സിംഗ്. ദേവേന്ദ്ര ജജാരിയ പാര അത്‌ലറ്റിക് താരമാണ്. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനാണ് സര്‍ദാര്‍ സിംഗ്. ജാവലിന്‍ താരമായ ജജാരിയ പാരലിംപിക്‌സില്‍ സ്വര്‍ണം നേടിയിരുന്നു.
ആദ്യമായാണ് ഒരു പാരാലിംപിക് താരം ഈ ബഹുമതിക്ക് അര്‍ഹനാവുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിലെ മിഡ്ഫീല്‍ഡര്‍ ആയിരുന്നു 31 കാരനായ സര്‍ദാര്‍ സിംഗ്. 2008 ലെ സുല്‍ത്വാന്‍ അസ്ലന്‍ ഷാ കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നു.
ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരെ, വനിതാ ക്രിക്കറ്റര്‍ ഹര്‍മന്‍പ്രീത് കൗര്‍, പാരാലിംപിക് മെഡല്‍ ജേതാവ് മരിയപ്പന്‍ തങ്കവേലു, പ്രശാന്തി സിങ്, എസ് വി സുനില്‍, ആരോക്യ രാജീവ്, ഖുഷ്മി കൗര്‍, വരുണ്‍ ഭാട്ടി തുടങ്ങി 17 പേര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. മലയാളികള്‍ ആരും തന്നെ പുരസ്‌കാര പട്ടികയിലില്ല.
ജസ്റ്റിസ് സി കെ താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. പി ടി ഉഷയും വീരേന്ദര്‍ സെവാഗും സമിതി അംഗങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, Award, News, National, Gold, Hockey, Khel Ratna Award: Sardar Singh, Para Athlete Devendra Jhajharia Recommended for Top Honour.