city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CM meets Bommai | പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാസര്‍കോടിന് നിരാശ; കാഞ്ഞങ്ങാട് - പാണത്തൂര്‍ - കണിയൂര്‍ റെയില്‍ പാതയ്ക്ക് സാധ്യത മങ്ങി; നടപ്പാക്കാനാകില്ലെന്ന് ബസവരാജ് ബൊമ്മെ

ബെംഗ്‌ളുറു: (www.kasargodvartha.com) മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ബെംഗ്‌ളൂറില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കാസര്‍കോടിന്റെ പ്രതീക്ഷകള്‍ മങ്ങി. വടക്കന്‍ കേരളത്തെയും തെക്കന്‍ കര്‍ണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട കാഞ്ഞങ്ങാട് - പാണത്തൂര്‍- കണിയൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി കൂടിക്കാഴ്ചയില്‍ ചര്‍ചയായെങ്കിലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നടപ്പാക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.
           
CM meets Bommai | പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാസര്‍കോടിന് നിരാശ; കാഞ്ഞങ്ങാട് - പാണത്തൂര്‍ - കണിയൂര്‍ റെയില്‍ പാതയ്ക്ക് സാധ്യത മങ്ങി; നടപ്പാക്കാനാകില്ലെന്ന് ബസവരാജ് ബൊമ്മെ

പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയാണ് കാസര്‍കോട് - ദക്ഷിണ കന്നഡ ജില്ലകളെ ബന്ധിപ്പിക്കുന്ന റെയില്‍ പാത മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതാണ് അനുമതിക്ക് തടസമാകുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം നേരത്തെ കേരള സര്‍കാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കാഞ്ഞങ്ങാട് - പാണത്തൂര്‍- കണിയൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി കര്‍ണാടക സര്‍കാര്‍ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചതായി വ്യക്തമാക്കിയിരുന്നു.
          
CM meets Bommai | പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാസര്‍കോടിന് നിരാശ; കാഞ്ഞങ്ങാട് - പാണത്തൂര്‍ - കണിയൂര്‍ റെയില്‍ പാതയ്ക്ക് സാധ്യത മങ്ങി; നടപ്പാക്കാനാകില്ലെന്ന് ബസവരാജ് ബൊമ്മെ

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കര്‍ണാടക മുഖ്യമന്ത്രി പിന്നീട് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. നിലമ്പൂര്‍ - നഞ്ചന്‍കോട്, തലശേരി - മൈസൂര്‍ എന്നീ പാതകളും ചര്‍ചയായെങ്കിലും ഇക്കാര്യത്തിലും ഇതേ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തത്വത്തില്‍ കേരളത്തിന്റെ മൂന്ന് പദ്ധതി നിര്‍ദേശങ്ങളും കര്‍ണാടക തള്ളി.

എന്‍എച് 766ലെ രാത്രികാല നിയന്ത്രണത്തിന് ബദല്‍ സംവിധാനമായി നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്‍ഡ്യ തയ്യാറാക്കുന്ന മൈസുറു മലപ്പുറം ഇകണോമിക് കോറിഡോര്‍ പദ്ധതിയില്‍ തോല്‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ ബത്തേരി മുതല്‍ മലപ്പുറം വരെയുമുള്ള അലൈന്‍മെന്റുകള്‍ നടപ്പിലാക്കാന്‍ കേരളവും കര്‍ണാടകവും സംയുക്തമായി നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്‍ഡ്യയോട് ആവശ്യപ്പെടാനും തീരുമാനമായതായും സംസ്ഥാന സര്‍കാര്‍ അറിയിച്ചു.

ചര്‍ചയില്‍ കര്‍ണാടക ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വകുപ്പ് മന്ത്രി വി സോമണ്ണ, കേരള ചീഫ് സെക്രടറി ഡോ. വിപി ജോയ്, കര്‍ണാടക ചീഫ് സെക്രടറി വന്ദിത ശര്‍മ്മ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രടറി ശാരദ മുരളീധരന്‍, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്‍ഡ്യ ഉദ്യോഗസ്ഥര്‍, കര്‍ണാടക ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You Might Also Like:

Keywords:  Latest-News, Karnataka, National, Top-Headlines, Politics, Political Party, Pinarayi-Vijayan, Minister, Kerala, BJP, CPM, Kerala CM Pinarayi-Vijayan, Karnataka CM Basavaraj Bommai, Kerala CM meets Basavaraj Bommai in Bengaluru.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia