കപ്പലില്‍ കാറ്ററിംഗ് തൊഴിലാളിയായ കാസര്‍കോട് സ്വദേശിയെ പനാമയില്‍ കാണാതായി
Aug 12, 2016, 19:00 IST
ഉദുമ:(www.kasargodvartha.com 12/08/2016) കപ്പലില്‍ കാറ്ററിംഗ് തൊഴിലാളിയായ കാസര്‍കോട് സ്വദേശിയെ പനാമയില്‍ കാണാതായി. പാലക്കുന്നിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഉദുമ പടിഞ്ഞാര്‍ ജന്മാ കടപ്പുറത്തെ ഗോപിയുടെ മകന്‍ നിഖിലിനെ (21) നെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.
മുംബൈയിലെ എം വി ബോഷംബ്രസല്‍സ് കപ്പലിലെ കാറ്ററിംഗ് ജീവനക്കാരനായ നിഖില്‍ വ്യാഴാഴ്ച പുലര്‍ചെ ജോലിക്കെത്തിയിരുന്നതായി ജീവനക്കാര്‍ പറയുന്നു. ഇതിന് ശേഷമാണ് കാണാതായതെന്നാണ് കപ്പല്‍ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് നിഖിലിനെ കാണാതായ വിവരം വീട്ടില്‍ അറിയുന്നത്. കമ്പനി ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയാണ് വിവരമറിയിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. കാംപസ് റിക്രൂട്ട്‌മെന്റിലൂടെ കഴിഞ്ഞ ജനുവരിയിലാണ് നിഖില്‍ കപ്പലില്‍ ജോലിക്ക് കയറിയത്. അടുത്തമാസം വീട്ടില്‍ വാരാനിരിക്കുകയായിരുന്നു.
സംഭവം സംബന്ധിച്ച് വീട്ടുകാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്്.
Keywords : Udma, Youth, Missing, Complaint, Police, National, Kasaragod, Nikhil.