city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദലിത് യുവാവിന്റെ മരണം: കർണാടക ആഭ്യന്തര മന്ത്രിയുടെ ആൾക്കൂട്ട കൊല ആരോപണം തിരുത്തി പൊലീസ്

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 07.04.2022) ഉർദു സംസാരിക്കാൻ കൂട്ടാക്കാത്ത ദലിത് യുവാവ് ചന്ദ്രുവിനെ (22) മുസ്‌ലിം ഭൂരിപക്ഷ സ്ഥലത്തെ ആൾക്കൂട്ടം മൃഗീയമായി കൊലപ്പെടുത്തി എന്ന ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രയുടെ പ്രസ്താവനക്ക് തിരുത്തുമായി പൊലീസ് രംഗത്ത്. ബൈകുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന വസ്തുതാന്വേഷണ റിപോർട് കർണാടക പൊലീസ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടു.
       
ദലിത് യുവാവിന്റെ മരണം: കർണാടക ആഭ്യന്തര മന്ത്രിയുടെ ആൾക്കൂട്ട കൊല ആരോപണം തിരുത്തി പൊലീസ്

ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്: 'മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തൂടെ ബൈകിൽ സഞ്ചരിക്കുകയായിരുന്നു ദലിത് യുവാവ് ചന്ദ്രു. തടഞ്ഞുനിറുത്തിയ യുവ ആൾക്കൂട്ടം ഉർദുവിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. കന്നട മാത്രമേ അറിയൂ എന്ന് പറഞ്ഞപ്പോൾ അവർ മനുഷ്യത്വരഹിതമായി കൊന്നുകളഞ്ഞു'.

പൊലീസ് വെബ്സൈറ്റിൽ ബെംഗ്ളുറു സിറ്റി പൊലീസ് കമീഷനർ കമൽ പന്ത്: 'കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി ചന്ദ്രുവും സുഹൃത്ത് സൈമൺ രാജും ബെംഗ്ളുറു-മൈസുറു പാതയിലെ ഹോടെലിൽ ഭക്ഷണം കഴിച്ച് കൊട്ടൊപേട്ടയിലേക്ക് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക് ശാഹിദ് എന്നയാളുടെ ബൈകുമായി കൂട്ടിയിടിച്ചു. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ ശാഹിദ് ചന്ദ്രുവിനെ കത്തി ഉപയോഗിച്ച് കുത്തി. വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ശാഹിദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്'.

ദലിത് യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസ്താവന നടത്തിയ ആഭ്യന്തര മന്ത്രിക്കും ബിജെപി ജനറൽ സെക്രടറി സി ടി രവിക്കും എതിരെ കോൺഗ്രസ് നേതാവ് മനോഹർ മല്ലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Keywords: News, National, Karnataka, Top-Headlines, Minister, Police, Murder-Case, Controversy, Mysore, BJP, Congress, Complaint, Karnataka Home Minister Araga Jnanendra, Karnataka home minister Araga Jnanendra stokes controversy over comments on murder case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia