'ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്',ബിസിസിഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ആരാധകരുടെ ക്യാംപയിന്‍
Jan 25, 2019, 18:12 IST
മുബൈ:(www.kasargodvartha.com 25/01/2019) ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ആരാധകരുടെ ക്യാംപയിന്‍. ശ്രീശാന്തിന് നീതി ആവശ്യപ്പെട്ട് ഭാര്യ ഭുവനേശ്വരി ശ്രീശാന്ത് കഴിഞ്ഞ തിങ്കളാഴ്ച ട്വിറ്ററില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയത്. ഇതോടെ 'ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്' ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലാവുകയായിരുന്നു. ശ്രീശാന്തിന് നീതി ആവശ്യപ്പെട്ട് ചില ആരാധകര്‍ കോടതിക്ക് പുറത്ത് പ്രതിഷേധവുമുയര്‍ത്തി.
2013ല്‍ ഐപിഎല്‍ സീസണിലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് അന്ന് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്തിനെ ബിസിസിഐ ആജിവനാന്തം വിലക്കിയത്. കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്ത് അടക്കമുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് താരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Sports, Court, Social-Media,Justice for Sreesanth: Former Indian Cricketer Becomes Social Media Hero