കശ്മീരിൽ ഭീകരാക്രമണത്തിൽ 2 പൊലീസുകാർ കൊല്ലപ്പെട്ടതായി അധികൃതർ
ശ്രീനഗര്‍: (www.kasargodvartha.com 14.12.2021) ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍. തിങ്കളാഴ്ച വൈകീട്ടോടെ ശ്രീനഗര്‍ പ്രാന്തപ്രദേശത്തെ സിവാനിലെ പൊലീസ് ക്യാംപിന് സമീപംവച്ചാണ് സംഭവം. ജമ്മു കശ്മീര്‍ സായുധ പൊലീസിലെ അംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ജമ്മു കശ്മീര്‍ ഡിജിപി പൊലീസുകാരുടെ മരണം സ്ഥിരീകരിച്ചു.
ഒന്‍പതാം ബറ്റാലിയിലെ പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇതില്‍ മൂന്ന് പൊലീസുകാരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
48 മണിക്കൂറിനിടെ കശ്മീര്‍ താഴ് വരയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. സംഭവസ്ഥലം അടച്ചിട്ട് സുരക്ഷാ സേന ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. ബസിനെതിരെ തീവ്രവാദികള്‍ വലിയതോതില്‍ വെടിയുതിര്‍ക്കുകയും, സ്‌ഫോടക വസ്തുക്കള്‍ എറിയുകയും ചെയ്തുവെന്നാണ് ഏജന്‍സി റിപോര്‍ട് പറയുന്നത്.
അതേ സമയം കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയെന്ന് സുരക്ഷാ സേന അറിയിച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ അവന്തിപ്പോരയില്‍ ഏറ്റുമുട്ടലുണ്ടായെന്നും ഒരു ഭീകരവാദിയെ വെടിവച്ചു കൊന്നുവെന്നും സുരക്ഷാ സേന അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചുവെന്നും ഐജി വിജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Keywords: News, National, India, Terror Attack, Police, Killed, Top-Headlines, J&K: Two cops killed, 14 injured as militants open fire on police bus near Srinagar#Terrorists fired upon a police vehicle near Zewan in Pantha Chowk area of #Srinagar. 14 personnel #injured in the attack. All the injured personnel evacuated to hospital. Area cordoned off. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) December 13, 2021