city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

200 രൂപ നോട്ട് വെള്ളിയാഴ്ച മുതല്‍

ന്യൂഡല്‍ഹി: (www.kasargodvartha.com 24/08/2017) 2000 രൂപ നോട്ടിന് പിന്നാലെ 200 രൂപയുടെ നോട്ടുകളും എത്തുന്നു. രാജ്യത്ത് ആദ്യമായി പുറത്തിറക്കുന്ന 200 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രചാരത്തില്‍ വരും. 200 രൂപാ നോട്ടിന് സാധുത നല്‍കി കേന്ദ്ര ധനമന്ത്രാലയം ബുധനാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 50 രൂപയുടെ ഫഌറസെന്റ് ബ്ലു നോട്ടുകള്‍ ഇറക്കുമെന്ന് നേരത്തെ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.

തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള നോട്ടിന്റെ മുന്‍വശത്ത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രവും പിറകുവശത്ത് സാഞ്ചി സ്തൂപവുമാണുള്ളത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലാണ് നോട്ടില്‍ ഒപ്പിട്ടിരിക്കുന്നത്. 100, 500 രൂപയുടെ കറന്‍സി നോട്ടുകള്‍ക്കിടയില്‍ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഇറക്കുന്ന 200 രൂപാ നോട്ട് ജനപ്രിയമാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍.

200 രൂപ നോട്ട് വെള്ളിയാഴ്ച മുതല്‍

66x146 mm അളവിലാണ് 200 രൂപ നോട്ടുകള്‍ ഇറക്കുന്നത്. തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള നോട്ടുകളില്‍ സെക്യൂരിറ്റി ത്രെഡിന്റെ നിറം മറ്റു നോട്ടുകളിലുള്ള പോലെ പച്ചയായിരിക്കില്ല, പകരം നീലയായിരിക്കും.

കള്ളനോട്ടിന്റെ വ്യാപനം തടയാനും ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തുടക്കത്തില്‍ 50 കോടി നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുണ്ടാകുക. പുതിയ രൂപകല്‍പനയിലുള്ള 50 രൂപാ നോട്ടുകളും ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Bank, news, National, Security thread color, Fake Note, It's official, Bright yellow Rs. 200 notes from friday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia