city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എസ് ആര്‍ ഒയുടെ മിസൈലുകള്‍ ശ്രീരാമന്റെ അമ്പ് പോലെയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

അഹ് മദാബാദ്: (www.kasargodvartha.com 27.08.2017) ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐ എസ് ആര്‍ ഒയുടെ മിസൈലുകള്‍ ശ്രീരാമന്റെ അമ്പുകള്‍ പോലെയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ശ്രീരാമന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചെയ്ത കാര്യങ്ങളാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഇപ്പോള്‍ ചെയ്യുന്നതെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഐ എസ് ആര്‍ ഒയുടെ മിസൈലുകള്‍ ശ്രീരാമന്റെ അമ്പ് പോലെയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

എന്‍ജിനീയറിംഗ് മേഖലയെ ശ്രീരാമനും, രാമായണവുമായി ബന്ധപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഐ എസ് ആര്‍ ഒ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്രയും വേദിയിലുണ്ടായിരുന്നു. 'ശ്രീ രാമന്റെ ഓരോ അമ്പും ഓരോ മിസൈലുകളായിരുന്നു. അന്ന് ശ്രീ രാമന്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് ഇന്ന് ഐഎസ്ആര്‍ഒ ചെയ്യുന്നത്. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ ബന്ധിപ്പിച്ച രാമസേതു നിര്‍മിക്കാന്‍ ശ്രീ രാമന്റെ കാലത്ത് സാധിച്ചുവെങ്കില്‍ അന്നത്തെ എന്‍ജിനിയറിംഗ് രംഗം എത്രത്തോളം മികച്ചതായിരിക്കും. അണ്ണാന്മാര്‍ പോലും അന്ന് പാലം നിര്‍മിക്കാന്‍ രാമനെയും സംഘത്തെയും സഹായിച്ചു. രാമസേതുവിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും കടലിലുണ്ടെന്നാണ് പറയപ്പെടുന്നത്' രൂപാണി പറഞ്ഞു.

ഹനുമാന് ഔഷധം തിരിച്ചറിയാനാകാതെ വന്നതിനാലാണ് ഒരു മല മുഴുവനായി ഉയര്‍ത്തിക്കൊണ്ടു വന്നത്. ഒരു മല മുഴുവനും ഉയര്‍ത്താന്‍ പറ്റുന്ന സാങ്കേതികവിദ്യ അന്നേ നിലവിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : National, Top-Headlines, News, Gujarat, ISRO’s Missiles are Like Ram’s Arrows, Says Gujarat CM Vijay Rupani.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia