മുംബൈയില്‍ ഫ്‌ളാറ്റിലെ മൂന്നാം നിലയില്‍ നിന്ന് ഇരുമ്പ് സ്റ്റാന്‍ഡ് തലയില്‍ വീണ് കാസര്‍കോട്ടെ യുവാവ് മരിച്ചു
Dec 11, 2019, 11:40 IST
മുംബൈ: (www.kasargodvartha.com 11.2019) മുംബൈയില്‍ ഫ്‌ളാറ്റിലെ മൂന്നാം നിലയില്‍ നിന്ന് ഇരുമ്പ് സ്റ്റാന്‍ഡ് തലയില്‍ വീണ് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. ബദിയടുക്ക മിഞ്ചിനടുക്കയിലെ ചൈതന്യ കൃഷ്ണ(23)യാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ശനിയാഴ്ചയാണ് സംഭവം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫിസറായി ജോലിചെയ്തുവരികയായിരുന്നു ചൈതന്യ.
\
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Mumbai, news, Man, died, Accident, hospital, Iron stand fall down from 3rd floor of flat; Kasargod native dies in Mumbai
Keywords: National, Mumbai, news, Man, died, Accident, hospital, Iron stand fall down from 3rd floor of flat; Kasargod native dies in Mumbai