city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stock Market | ഗുജറാത്ത്-ഹിമാചല്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ണുംനട്ട് നിക്ഷേപകരും കമ്പനികളും; ഓഹരിവിപണി കുതിക്കുമെന്ന് പ്രതീക്ഷ

മുംബൈ: (www.kasargodvartha.com) ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം വ്യാഴാഴ്ച (ഡിസംബര്‍ എട്ട്) വരാനിരിക്കെ ഓഹരിവിപണിയില്‍ കണ്ണുംനട്ട് നിക്ഷേപകരും കമ്പനികളും. എക്സിറ്റ് പോളുകള്‍ ബിജെപിക്ക് വലിയ വിജയം പ്രവചിച്ച സാഹചര്യത്തില്‍ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും ഓഹരിവിപണിയെ നോക്കിക്കാണുന്നത്. ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഓഹരിവിപണിയില്‍ നിരാശ പ്രകടമായിരുന്നു.
        
Stock Market | ഗുജറാത്ത്-ഹിമാചല്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ണുംനട്ട് നിക്ഷേപകരും കമ്പനികളും; ഓഹരിവിപണി കുതിക്കുമെന്ന് പ്രതീക്ഷ

ബിഎസ്ഇ സെന്‍സെക്സ് 208.24 പോയിന്റ് (0.33 ശതമാനം) ഇടിഞ്ഞ് 62,626.36ലും നിഫ്റ്റി 58.30 പോയിന്റ് (0.31 ശതമാനം) താഴ്ന്ന് 18,642.75ലുമാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച സെന്‍സെക്സ് 444.53 പോയിന്റ് (0.71 ശതമാനം) ഇടിഞ്ഞ് 62,390.07 ലും നിഫ്റ്റി 50 123.15 പോയിന്റ് (0.66 ശതമാനം) ഇടിഞ്ഞ് 18,577.90 ലും എത്തി. ബുധനാഴ്ച തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി.

ഇത്തരമൊരു സാഹചര്യത്തില്‍ ഹിമാചല്‍-ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഫലം വരുമ്പോള്‍ ഓഹരി വിപണി നേട്ടമുണ്ടാക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച്, വിപണി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തില്‍ ബിജെപിയുടെ ഉജ്വല പ്രകടനവും ഹിമാചലില്‍ കോണ്‍ഗ്രസുമായി കടുത്ത പോരാട്ടവും ഉണ്ടാകുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്.

രാജ്യം മുഴുവന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കുകയാണ്. ഇവിടെ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് ഓഹരിവിപണിക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഇനിയും ഇടിയാനുള്ള സാധ്യത കുറവാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തില്‍ നിന്ന് ആശ്വാസം ലഭിച്ചതിന് ശേഷം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ബുധനാഴ്ച റിപ്പോ നിരക്കില്‍ വലിയ വര്‍ധനവ് വരുത്തിയില്ല. ഇത് വിപണിക്ക് കരുത്താകും. ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കി. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിൻറ് ഉയർത്തി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് ആറ് ശതമാനവും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് 6.5 ശതമാനവുമാണ്.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ വ്യാപാരം പരിശോധിച്ചാല്‍ സെന്‍സെക്സ് ഏകദേശം 1000 പോയിന്റ് ഇടിഞ്ഞെങ്കിലും മൊത്തത്തില്‍, വിപണിയുടെ മാനസികാവസ്ഥ പോസിറ്റീവ് ആയി തുടരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ നിഫ്റ്റി വീണ്ടും 18,900, സെന്‍സെക്‌സ് 63,000 എന്നിവ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപകര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സാമ്പത്തിക വിദഗ്ധരും വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനായി നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Keywords: Latest-News, National, Assembly Election, Election, Political-News, Politics, Business, Government, Top-Headlines, Budget, Investors and companies eyeing Gujarat-Himachal election results; Expect the stock market to rise.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia