ഐന്‍ എന്‍ എല്‍ ദേശീയ എക്സിക്യൂട്ടീവിന്‍റെ ഭാഗമായുള്ള പരിപാടിയില്‍ കാന്തപുരവും കേരള കര്‍ണാടക മന്ത്രിമാരും പങ്കെടുക്കും; മഹർ ബൈത്തുന്നൂർ –2017 30ന്
Apr 29, 2017, 08:47 IST
പ്രതിഭാരാജന്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.04.2017) ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന കാസര്‍കോട് ജില്ലയില്‍ ഐ എന്‍ എല്‍ ദേശീയ എക്സിക്യൂട്ടീവിന്‍റെ ഭാഗമായി വിവിധ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം സംസ്‌കാരിക പരിപാടികളോടെ വെള്ളിയാഴ്ച്ച മുതല്‍ ആരംഭിച്ചു. മെയ് ഒന്നിനാണ് ദേശീയ എക്‌സിക്യുട്ടിവ് സമാപിക്കുക. നീലേശ്വരത്ത് വെച്ചായിരുന്നു സാംസ്‌കാരിക പരിപാടി. പരിപാടിയുടെ മുഖ്യ ഇനമായ സമൂഹ വിവാഹത്തിന്‍റെ നിക്കാഹ് കര്‍മത്തിന്റെ മുഖ്യകാര്‍മികത്വം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
സംഘടന പ്രവര്‍ത്തകര്‍ വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലുടെ സ്വരൂപിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ആംബുലന്‍സിന്റെ താക്കോല്‍ ദാനം 30ന് ചേരുന്ന ചടങ്ങില്‍ വെച്ച് ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസര്‍ സുലൈമാന്‍ നിര്‍വഹിക്കും. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ വീട്ടു പേരായ ബൈത്തുനൂറെന്ന നാമധേയത്തില്‍ പണികഴിപ്പിച്ച വീടുകളുടെ താക്കോല്‍ ദാനം സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെ ടി ജലീലും, കര്‍ണാടക മന്ത്രി യു ടി ഖാദറും നിര്‍വ്വഹിക്കും. മഹര്‍, സമുഹ വിവാഹം തുടങ്ങിയ പരിപാടികളില്‍ നാടിന്റെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പങ്കാളിത്തമുണ്ടാകും.
പരിപാടികള്‍ മെയ് രണ്ടു വരെ നീണ്ടു നില്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. സാന്ത്വന പരിപാടികള്‍ക്കു ശേഷം ഐ എന്‍ എല്‍ കേന്ദ്ര എക്‌സിക്യുട്ടിവ് യോഗം നളന്ദ റിസോര്‍ട്ടില്‍ ചേരും. ഏപ്രില്‍ 30 മുതല്‍ മെയ് ഒന്ന് വരെയായിരിക്കും യോഗം. 12 സംസ്ഥാനങ്ങളില്‍ നിന്ന് 50 ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. ദേശീയ രാഷ്ട്രീയവും സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളും ചര്‍ച്ചക്കു വരും.
പി സി കുരില്‍ (ഉത്തര്‍പ്രദേശ്) റാഫി അഹമദ് ഖാൻ, മുസമ്മിൽ ഹുസൈന്‍, എസ് സി മഹറൂല്‍ (ഡല്‍ഹി), റഫീഖ് അഹമദ് (ഹരിയാന), എം ജി കെ നിസാമുദ്ദീന്‍, ബഷീര്‍അഹമദ് (തമിഴ്‌നാട്), സയ്യിദ് സമീറുല്‍ ഹസ്സന്‍, ഡോ. ശംസുല്‍ ആലാം (ബംഗാള്‍), മുഫ്ത്തി സയ്യിദ് അബ്ദുല്‍ റഹ് മാന്‍ (മഹാരാഷ്ട്ര), ഡോ. മുഹ്യുദ്ദീ (ജാര്‍ക്കണ്ട്) അക്ബര്‍ റഫിയുദ്ദീൻ, സയ്യിദ് ശാഹുല്‍ ഹമീദ് (കര്‍ണാടക), സയ്യദ് മുഹ്യുദ്ദീൻ ഉമൈറി (ആസാം) അഡ്വ. ഇക്ബാല്‍ ഷഫര്‍, ഡോ. റിയാസ് അഹമദ് അതീഷ് (ബീഹാര്‍), മുഹമ്മദ് അമീനുദ്ധീന്‍ അന്‍സാരി (തെലുങ്കാന), നാഷണല്‍ യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് സഫ്‌റാസ് അഹമ്മദ് ഖാന്‍ (ബീഹാര്‍) അഹമദ് ദേവര്‍കോവില്‍, എസ് എ പുതിയവളപ്പില്‍, പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബ്, എം എം മാഹിന്‍, ഡോ. അമീന്‍, എം എ ലത്തീഫ് (കേരള) തുടങ്ങിയ നേതാക്കള്‍ സമ്പന്ധിക്കും.
2019ലെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകള്‍, വര്‍ഗീയ ശക്തികളുട മുന്നേറ്റം തടയാന്‍ മത നിരപേക്ഷ ശക്തികളുട കൂട്ടായ്മ ശക്തിപ്പെടുത്താന്‍ സ്വീകരിക്കേണ്ട നിലപാടുകള്‍, ഏക സിവില്‍ കോഡ്, മുത്ത്വലാഖ്, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഡ നീക്കത്തെ സമാന ചിന്താഗതിക്കാരുമായി ഒന്നിച്ചു നേരിടുന്നതിനെക്കുറിച്ചും തീരുമാനമെടുക്കും.
കേരളത്തിലെ എല്‍ ഡി എഫ് മുന്നണി സര്‍ക്കാരന്റെ പ്രവര്‍ത്തനം ഐ എന്‍ എല്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിലയിരുത്തലുകളുണ്ടാകും. സംസ്ഥാന തലത്തില്‍ പാര്‍ട്ടി ശക്തിപ്പെടുതുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും. അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസര്‍ സൂലൈമാന്‍ അദ്ധ്യക്ഷത വഹിക്കും.
ബൈത്തുന്നൂർ ഒരുങ്ങി; മഹർ 30 ന് പടന്നക്കാട്
നീലേശ്വരം : പടന്നക്കാട് മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ സെന്റർ നേതൃത്വത്തിൽ ‘മഹർ ബൈത്തുന്നൂർ –2017’–സമൂഹവിവാഹവും ബൈത്തുന്നൂർ താക്കോൽദാനവും ആംബുലൻസ് സമർപ്പണവും ഏപ്രിൽ 30ന് രാത്രി ഏഴിനു പടന്നക്കാട് മെഹ്ബൂബെ മില്ലത്ത് നഗറിൽ നടക്കും. നിർധനരായ അഞ്ചു പെൺകുട്ടികളുടെ വിവാഹവും അഞ്ചു ബൈത്തുന്നൂർ ഭവനങ്ങളുടെ താക്കോൽദാനവും ആംബുലൻസ് സമർപ്പണവും പരിപാടിയുടെ ഭാഗമായി നടക്കും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഖമറുൽ ഉലമ കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ സമൂഹവിവാഹത്തിനു കാർമികത്വം വഹിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ, കർണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യു.ടി.ഖാദർ എന്നിവർ ബൈത്തുന്നൂർ ഭവനങ്ങളുടെ താക്കോൽദാനം നിർവഹിക്കും.
സിറാജ് ദിനപത്രത്തിന്റെ അബുദാബി ലേഖകൻ റാശിദ് പൂമാടം, സുരേശൻ പടന്നക്കാട്, ഷെരീഫ് മുണ്ടോൾ, ഇസ്മാഈൽ ഹാജി, എ സുബൈർ എന്നിവരെ മഹറിന്റെ വേദിയിൽ ആദരിക്കും. മഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾ സെന്റർ യു എ ഇ കമ്മറ്റിയാണ് പ്രവാസ പത്ര പ്രവർത്തനത്തിൽ സമഗ്ര സംഭവനക്ക് റാശിദ് പൂമാടത്തിനെ ആദരിക്കുന്നത്.
ഐഎൻഎൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ ആംബുലൻസ് സമർപ്പണം നിർവഹിക്കും. പി കരുണാകരൻ എം പി, പ്രൊഫസർ എ പി അബ്ദുൽ വഹാബ്, താനൂർ എം എൽ എ വി അബ്ദുൽ റഹ്‌മാൻ, കൊടുവള്ളി എം എൽ എ കാരാട്ട് റസാഖ് , നീലേശ്വരം മുൻസിപ്പൽ ചെയർമാൻ കെ പി ജയരാജൻ, കാഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ , തമിഴ് നാട് മുൻ എം എൽ എ എം പി കെ നിസാമുദീൻ, കെ എസ് ഫക്രുദീൻ, എം എ ലത്തീഫ്, എൻ കെ അസീസ്, കാസിം ഇരിക്കൂർ, അസീസ് കടപ്പുറം, കെ പി സതീഷ് ചന്ദ്രൻ, ഹകീം കുന്നിൽ, അജിത് കുമാർ ആസാദ്, സുബൈർ പടുപ്പ്, അസീസ് തെക്കുപുറം, സിദ്ദീഖ് സി എം തുടങ്ങിയ രാഷ്ട്രീയ–സാമൂഹിക സാംസ്കാരിക രംഗത്ത് നിന്നുള്ളവർ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Prathibha-Rajan, INL, Kasaragod, District, Programme, Inuaguration, Meet, A.P Aboobacker Musliyar, U T Kader, K T Jaleel, INL natoinal excecutive leadres and ministers participate.

Updated with press release