4 മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ നിന്ന് കാണാതായി
Sep 19, 2013, 10:32 IST
ബാംഗ്ലൂര്‍: നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ നിന്ന് കാണാതായി. ബുധനാഴ്ച ബാംഗ്ലൂര്‍ ഉത്തര ഹള്ളി സര്‍ക്കിളിലാണ് സംഭവം.
കുട്ടിയേയുംകൊണ്ട് മാതാവ് ജ്യോതിയും മുത്തശ്ശിയും ഒരു ആശുപത്രിയില്‍ പോയി ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഉത്തര ഹള്ളി സര്‍ക്കിളില്‍ ഓട്ടോ നിര്‍ത്തി തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിലേക്ക് മരുന്ന് വാങ്ങാന്‍ ജ്യോതി പോയിരുന്നു. ഈ സമയത്ത് കുട്ടിയെ മുത്തശ്ശിയെ ഏല്‍പിച്ചിരുന്നു. മെഡിക്കല്‍ ഷോപ്പിലെത്തിയപ്പോഴാണ് ജ്യോതി പണം എടുത്തില്ലെന്ന കാര്യം ഓര്‍ത്തത്. പണമെടുക്കാന്‍ ഓട്ടോ റിക്ഷയ്ക്ക് അരികിലേക്ക് വന്നപ്പോള്‍ മുത്തശ്ശി ഇറങ്ങിവന്ന് ജ്യോതിയെ പേഴ്‌സ് ഏല്‍പിച്ചു. മുത്തശ്ശി തിരിച്ച് ഓട്ടോയിലെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞത്.
ഓട്ടോറിക്ഷയില്‍തന്നെ ഇരിക്കുകയായിരുന്ന ഡ്രൈവറോട് അന്വേഷിച്ചപ്പോള്‍ താന്‍ മൊബൈലില്‍ സംസാരിക്കുകയായിരുന്നുവെന്നും അതിനാല്‍ ഒന്നും അറിഞ്ഞില്ലെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് ജ്യോതിയും മാതാവും ചേര്‍ന്ന് കുട്ടിക്ക് വേണ്ടി പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് സുബ്രഹ്മണ്യപുര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കുട്ടിയുടെ പിതാവ് സുധീന്ദ്ര മകനെ കാണാതായ വിവരം വൈകുന്നേരമാണ് അറിഞ്ഞത്. സൗത്ത് ഡി.സി.പി. എച്ച്.എസ്. രേവണ്ണയുടെ നിര്‍ദേശത്തെതുടര്‍ന്ന് ജംഗ്ഷനില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറ പരിശോധിച്ചു. ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
Also read:
അറസ്റ്റ് ചെയ്തു നോക്കൂ, അപ്പോള്‍ കാണാം; അഖിലേഷിന് ഉമാ ഭാരതിയുടെ വെല്ലുവിളി
Keywords: National, Missing, Child, Autorikshaw, Auto Driver, Medical store, Bangalore, Four month old baby, Parents, Uttarahalli Circle, Mother, Jyothi, Hospital, Money, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: