Electric Bus | രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് ഓട്ടോ എക്സ്പോയില്‍ കാണാം; സവിശേഷതകള്‍
Jan 9, 2023, 19:40 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) കാറുകളുടെയും ബൈക്കുകളുടെയും ആരാധകര്‍ 2023 ഓട്ടോ എക്സ്പോയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടെ, ഇത്തവണ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് എക്‌സ്‌പോയില്‍ കാണമെന്നുള്ള വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡിന്റെ സ്വിച്ച് ഇഐവി 22 (Switch EiV 22) അടുത്ത ആഴ്ച ഓട്ടോ എക്സ്പോ 2023-ല്‍ അവതരിപ്പിക്കും.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇലക്ട്രിക് ബസുകള്‍ ഓടുന്നുണ്ടെങ്കിലും ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഓടുന്നില്ല. അശോക് ലെയ്ലാന്‍ഡിന്റെ ഇലക്ട്രിക് മൊബിലിറ്റി സെഗ്മെന്റ് സ്വിച്ച് (Switch ) യില്‍ നിന്നുള്ള ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ബസാണ് ഇഐവി 22. 231kWh ബാറ്ററിയാണ് ഇതിന് ഉള്ളത്, 250 കിലോ മീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ഈ ബസിന് കഴിവുണ്ടെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. വെറും 45 മിനിറ്റ് ചാര്‍ജില്‍ 100 ??കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ ഇതിന് കഴിയുമെന്നാണ് വിവരം.
ബസ് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 80 മിനിറ്റ് എടുക്കും. ബസിന് എട്ടു വര്‍ഷത്തെ വാറന്റിയും ലഭ്യമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുകയും നിരവധി അപകടങ്ങളും ഇതുമൂലം സംഭവിക്കുകയും ചെയ്തു. ഇത് കണക്കിലെടുത്ത്, ബാറ്ററി സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചില നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ആ നിയമങ്ങള്‍ ഇതിലും പാലിച്ചിട്ടുണ്ട്. സ്വിച്ച് മൊബിലിറ്റി ബാറ്ററിയുടെ താപനില നിരീക്ഷിക്കുകയും എന്തെങ്കിലും അസ്വാഭാവികത കണ്ടെത്തിയാല്‍ ഡ്രൈവറെ അറിയിക്കുകയും ചെയ്യുന്നു.
ബസില്‍ രണ്ട് എന്‍ട്രി/എക്‌സിറ്റ് പോയിന്റുകളുണ്ട്. 65 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. മിക്ക ഇലക്ട്രിക് ബസുകളെയും പോലെ, ഇഐവി 22 ഡബിള്‍ ഡെക്കര്‍ ബസിലും പൂര്‍ണമായും എയര്‍ കണ്ടീഷന്‍ഡ് ക്യാബിനാണുള്ളത്. ഓരോ ഇലക്ട്രിക് ബസും പ്രതിമാസം ശരാശരി 1.3 ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Keywords: Latest-News, National, Top-Headlines, New Delhi, Auto-Expo, Bus, India, India's First Electric Double Decker Bus To Be Showcased At Auto Expo 2023; Check Out All Details.
< !- START disable copy paste -->