city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Children | സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍: അവസാനിക്കാത്ത കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; വെളിപ്പെടുത്തുന്നത് ഗൗരവമായ കണക്കുകള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഓഗസ്റ്റ് 15-ന് രാജ്യം അതിന്റെ 75-ാം സ്വാതന്ത്ര്യദിനം പിന്നിടുകയാണ്. ബ്രിടീഷുകാരുടെ അടിച്ചമര്‍ത്തലില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ എല്ലാം ത്യാഗം ചെയ്ത രാജ്യത്തിന്റെ ധീരഹൃദയരുടെ അഭിമാനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ് ഈ ദിനം. ഇന്‍ഡ്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ കുട്ടികളാണ്, അതായത് 39%. 2011 ലെ സെന്‍സസ് പ്രകാരം ഇന്‍ഡ്യയിലെ കുട്ടികളുടെ (0-18 വയസ്) ജനസംഖ്യ 472 ദശലക്ഷമാണ്. എന്നാല്‍ ഇവര്‍ എത്രമാത്രം സുരക്ഷിതരാണ് രാജ്യത്ത്.
                              
Children | സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍: അവസാനിക്കാത്ത കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; വെളിപ്പെടുത്തുന്നത് ഗൗരവമായ കണക്കുകള്‍

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവരുടെ ജീവിതത്തെയും ആരോഗ്യത്തെയും മാത്രമല്ല, അവരുടെ വൈകാരിക ക്ഷേമത്തെയും ഭാവിയെയും അപകടത്തിലാക്കുന്നു. ഇന്‍ഡ്യയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമാണ്. അക്രമം, ചൂഷണം, ദുരുപയോഗം എന്നിവയില്‍ നിന്ന് സംരക്ഷിക്കപ്പെടാന്‍ എല്ലാ കുട്ടികള്‍ക്കും അവകാശമുണ്ട്. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍ എല്ലാ പ്രായത്തിലും മതത്തിലും സംസ്‌കാരത്തിലും ഉള്ള എല്ലാ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിലുമുള്ള എല്ലാ ദിവസവും അക്രമത്തിനും ചൂഷണത്തിനും ദുരുപയോഗത്തിനും ഇരയാകുന്നു. ഇതില്‍ ശാരീരികവും ലൈംഗികവുവുമായ അതിക്രമങ്ങളും ഉള്‍പെടുന്നു.

2018 നും 2020 നും ഇടയില്‍ 'കുട്ടികളുടെ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം' നിയമപ്രകാരം 40,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപോര്‍ട് വ്യക്തമാക്കുന്നു. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2020ല്‍ രജിസ്റ്റര്‍ ചെയ്തത് 1,28,531 കേസുകളാണ്. 2019-ല്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 1,48,185 രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അതായത് പ്രതിദിനം 400-ലധികം കുറ്റകൃത്യങ്ങള്‍ രാജ്യത്ത് നടക്കുന്നു.

ഇന്‍ഡ്യയില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ (2010-2020) 381 ശതമാനം കുത്തനെ വര്‍ധിച്ചതായി റിപോര്‍ട് കാണിക്കുന്നു. 2006 ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 2019 ല്‍ 525 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1986 ലെ ബാലവേല (നിരോധനവും നിയന്ത്രണവും) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2019 ല്‍ 770 ആയി. 2020 ല്‍ അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള 168 ദശലക്ഷത്തിലധികം കുട്ടികള്‍ ബാലവേലയിലാണെന്ന് വേള്‍ഡ് ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപോര്‍ട് വ്യക്തമാക്കുന്നു.

പോഷകാഹാരക്കുറവ് ഇപ്പോഴും ഇന്‍ഡ്യയില്‍ ഗുരുതരമായ പ്രശ്‌നമായി തുടരുന്നു. കോവിഡ് രാജ്യത്തെ പോഷകാഹാരക്കുറവിന്റെ അവസ്ഥയും കൂടുതല്‍ ആശങ്കാജനകമാക്കി. ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ് 2020 റിപോര്‍ട് അനുസരിച്ച്, 107 രാജ്യങ്ങളുടെ പട്ടികയില്‍ 27.2 സ്‌കോറോടെ ഇന്‍ഡ്യ 94-ാം സ്ഥാനത്താണ്, ഇത് വളരെ ഗൗരവമായി കണക്കാക്കപ്പെടുന്നു. വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് 9.3 ലക്ഷത്തിലധികം 'കടുത്ത പോഷകാഹാരക്കുറവുള്ള' കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്.

Keywords: News, National, Top-Headlines, Challenges-Post-Independence, India, Childrens, Assault, Attack, Government, Azadi Ka Amrit Mahotsav, Independence Day, India's 75th year of independence and Childrens.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia