city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Indian Team | വനിതാ ഏഷ്യാ കപ്: ഇൻഡ്യൻ ടീം മൈതാനത്തിറങ്ങുന്നത് മിതാലി രാജ്, ജുലൻ ഗോസ്വാമി തുടങ്ങിയ ഇതിഹാസ താരങ്ങളില്ലാതെ; 8 പേർക്കിത് കന്നി ടൂർണമെന്റ്

ന്യൂഡെൽഹി: (www.kasargodvartha.com) ഒക്‌ടോബർ ഒന്നു മുതൽ ബംഗ്ലാദേശിൽ ആരംഭിക്കുന്ന വനിതാ ഏഷ്യാ കപ് ക്രികറ്റ് ടൂർണമെന്റിനുള്ള ഒരുക്കത്തിലാണ് ഇൻഡ്യൻ ടീം. ഏറെ നാളുകൾക്ക് ശേഷം മിതാലി രാജ്, ജുലൻ ഗോസ്വാമി തുടങ്ങിയ ഇതിഹാസ താരങ്ങളില്ലാതെയാണ് ഇൻഡ്യൻ വനിതാ ടീം പ്രധാന ടൂർണമെന്റ് കളിക്കുന്നത്. 2002 ജനുവരി ആറിന്‌ന് ചെന്നൈയിൽ നടന്ന ഏകദിനത്തിൽ ഇൻഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ജുലൻ ഇൻഗ്ലണ്ടിനെതിരെ 204-ാം ഏകദിനത്തിൽ കളിച്ചാണ് വിരമിച്ചത്. എക്കാലത്തെയും മികച്ച ഇൻഡ്യന്‍ വനിതാ പേസര്‍ എന്ന വിശേഷണത്തോടെയാണ് താരം അറിയപ്പെട്ടത്.
                  
Indian Team | വനിതാ ഏഷ്യാ കപ്: ഇൻഡ്യൻ ടീം മൈതാനത്തിറങ്ങുന്നത് മിതാലി രാജ്, ജുലൻ ഗോസ്വാമി തുടങ്ങിയ ഇതിഹാസ താരങ്ങളില്ലാതെ; 8 പേർക്കിത് കന്നി ടൂർണമെന്റ്

ലോക ക്രികറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് മിതാലി രാജ് കളിയോട് വിട പറഞ്ഞത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ്, ഏറ്റവുമധികം അര്‍ധ സെഞ്ചുറി, ഏറ്റവുമധികം മത്സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍. ഒട്ടനവധി റെകോര്‍ഡുകളില്‍ പേരെഴുതിയ 23 വര്‍ഷമുള്‍പെടുന്നതാണ് മിതാലിയുടെ കരിയര്‍.

ഏഷ്യാ കപിൽ പങ്കെടുക്കുന്ന ഇൻഡ്യയുടെ ടീമിൽ ഇത്തവണ ആദ്യമായി ഈ ടൂർണമെന്റിൽ കളിക്കുന്ന എട്ട് താരങ്ങളാണുള്ളത്. ഒക്ടോബർ ഒന്ന് മുതൽ 15 വരെ ബംഗ്ലാദേശിലെ സിൽഹറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ഹർമൻപ്രീത് കൗർ ടീമിനെ നയിക്കും. ഷെഫാലി വർമ, റിച്ച ഘോഷ്, സ്‌നേഹ റാണ, ഡി ഹേംലത, മേഘ്‌ന സിംഗ്, രേണുക താക്കൂർ, രാധാ യാദവ്, കെപി നാവഗൈര്‍ തുടങ്ങിയ താരങ്ങളാണ് ആദ്യമായി വനിതാ ഏഷ്യാ കപ് കളിക്കുന്നത്. തന്യ ഭാട്ടിയ, സിമ്രാൻ ദിൽ ബഹാദൂർ എന്നിവരെ റിസർവ് കളിക്കാരായി നിലനിർത്തിയിട്ടുണ്ട്.

ഇൻഡ്യ, പാകിസ്താൻ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ, യുഎഇ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. റൗണ്ട് റോബിൻ ഫോർമാറ്റിൽ ഇൻഡ്യ ആകെ ആറ് മത്സരങ്ങളാണ് കളിക്കുക. തുടർന്ന് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും.

ഏഷ്യാ കപിനുള്ള ഇൻഡ്യൻ ടീം

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, സബിനേനി മേഘ്‌ന, റിച്ചാ ഘോഷ്, സ്‌നേഹ് റാണ, ദയാലന്‍ ഹേമലത, മേഘ്‌ന സിംഗ്, രേണുക ഠാക്കൂര്‍, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്കവാദ്, രാധ യാദവ്, കെ പി നാവഗൈര്‍.

Keywords:  National,newdelhi,news,Top-Headlines,Latest-News,cricket,Women’s-Cricket-Asia-Cup,Sports, Indian Team For Women's Asia Cup 2022.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia