ടോക്യോ ഒളിംപിക്‌സിന് തിരി തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി; അവസാനവട്ട പരിശീലനവും പൂര്‍ത്തിയാക്കി ഇന്‍ഡ്യന്‍ ടീം
ന്യൂഡെല്‍ഹി: (www.kasargodvartha.com 18.07.2021) ടോക്യോ ഒളിംപിക്‌സിന് തിരി തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അവസാനവട്ട പരിശീലനവും പൂര്‍ത്തിയാക്കി ഇന്‍ഡ്യന്‍ ടീം. ടോകിയോ ഒളിംപിക്‌സില്‍ ഇത്തവണ യോഗ്യത നേടിയിരിക്കുന്നത് 119 ഇന്‍ഡ്യന്‍ അത്ലറ്റുകളാണ്. ഇതില്‍ രണ്ട് റിലേയും രണ്ട് ഹോകി ടീമുകളും ഉള്‍പ്പെടുന്നു.
ഇന്‍ഡ്യയുടെ ഒളിംപിക്‌സ് ടീമിലുള്‍പ്പെട്ട 119 അത്‌ലറ്റുകളില്‍ 67 പുരുഷന്മാരും 52 പേര്‍ വനിതകളുമാണ്. 2016ല്‍ റിയോ ഒളിംപിക്‌സില്‍ 117 അത്‌ലറ്റുകളാണ് ഇന്‍ഡ്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഇതില്‍ രണ്ട് മെഡലുകള്‍ ഇന്‍ഡ്യയ്ക്ക് ലഭിച്ചു.
കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ടോക്യോ ഒളിംപിക്‌സ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ഈ വര്‍ഷം ജൂലൈ 23ന് നടത്താന്‍ തീരുമാനിച്ചത്. കര്‍ശന മാനദണ്ഡങ്ങളോടെ ഒളിംപിക്‌സ് നടത്താനാണ് തീരുമാനം.
അതേസമയം ഒളിംപിക് വിലേജിലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അത്ലറ്റുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അധികൃതരാണ് ഇക്കാര്യം അറിയിച്ചതാണ്. ആദ്യമായാണ് ഒളിംപിക് വിലേജില്‍ അത്ലറ്റ്കള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
Keywords: New Delhi, News, National, Top-Headlines, Olympics-Games-2021, Sports, COVID-19, Indian team completes final round of training