Indian soldiers | ശക്തിപ്രകടിപ്പിച്ച് ഇന്ത്യൻ സൈന്യം വീണ്ടും; പാക് അധിനിവേശ കശ്മീറിൽ പ്രവേശിച്ച് 15 ഭീകരരെ വധിച്ചു; വൻ ഭീകരാക്രമണം പരാജയപ്പെട്ടു!
Jun 28, 2023, 09:43 IST
ന്യൂഡെൽഹി: (www.kasargodvartha.com) ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ചൊവ്വാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അൽ-ബദർ ഭീകരൻ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തെക്കൻ കശ്മീർ ജില്ലയിലെ ഹൂറ മേഖലയിൽ നടന്ന ഓപ്പറേഷനിൽ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഒരു ഭീകരൻ പ്രദേശത്തേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് രാത്രിയിൽ ഹവൂര പ്രദേശത്ത് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നുവെന്ന് വക്താവ് വ്യക്തമാക്കി.
'സംശയാസ്പദമായ സ്ഥലത്തേക്ക് തിരച്ചിൽ നീങ്ങിയപ്പോൾ, ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ പരുക്കേറ്റ ജമ്മു കശ്മീർ ഉദ്യോഗസ്ഥനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഒളിച്ചിരിക്കുന്ന ഭീകരന് കീഴടങ്ങാൻ അവസരം നൽകിയെങ്കിലും സൈന്യത്തിന് നേരെ വെടിയുതിർക്കുന്നത് തുടരുകയായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിൽ, നിരോധിത അൽ-ബദറുമായി ബന്ധമുള്ള പ്രാദേശിക ഭീകരനെ വധിക്കുകയും മൃതദേഹം സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ഭീകരൻ കുൽഗാമിലെ അക്ബറാബാദ് ഹവൂരയിൽ താമസിക്കുന്ന ആദിൽ മജീദ് ലോണാണ്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വെടിയുണ്ടകളുള്ള പിസ്റ്റളും ഗ്രനേഡും ഉൾപ്പെടെയുള്ള വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി കേസ് ഏറ്റെടുത്തിട്ടുണ്ട്', വക്താവ് കൂട്ടിച്ചേർത്തു.
നേരത്തെ, കൊല്ലപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തീവ്രവാദിയെ കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ താൻ അൽ-ബദർ സംഘടനയുമായി ബന്ധപ്പെട്ട ആദിൽ മജീദ് ലോൺ എന്ന് സ്വയം പരിചയപ്പെടുത്തുന്നത് കാണാം. 'എന്റെ പേര് ആദിൽ മജീദ് ലോൺ. ഞാൻ അൽ-ബദർ സംഘടനയുമായി ബന്ധപ്പെട്ട കുൽഗാം ജില്ലയിലെ ഹൂറ ഗ്രാമത്തിലെ താമസക്കാരനാണ്. ഞാൻ അവരോടൊപ്പം വളരെക്കാലമായി പ്രവർത്തിക്കുന്നു', പിസ്റ്റൾ ചൂണ്ടി വീഡിയോയിൽ പറയുന്നു.
തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഇയാൾ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ, പിഒകെയിൽ (പാകിസ്ഥാൻ അധിനിവേശ കാശ്മീർ) ഒളിച്ചിരുന്ന 15 പിഎഎഫ്എഫ് ഭീകരരെ ഇന്ത്യൻ സൈനികർ വധിച്ചതായി ഇന്ത്യൻ എയ്‌റോസ്‌പേസ് ഡിഫൻസ് ന്യൂസ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലൂടെ വ്യക്തമാക്കി. ജൂൺ 16, 24 തീയതികളിൽ പിഒകെയ്ക്കുള്ളിൽ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 15 പിഎഎഫ്എഫ് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
Reports : #IndianArmy has killed 15 PAFF terrorists in two separate operations inside PoK on June 16 & 24.#IADN pic.twitter.com/TEuBvqqAy7
— Indian Aerospace Defence News - IADN (@NewsIADN) June 27, 2023
Keywords: News, National, Jammu and Kashmir, Terrorist, Police, Hospital, treatment, Indian soldiers kill 15 PAFF terrorists as major terror attack foiled!
< !- START disable copy paste -->