യു എസില്‍ ഇന്ത്യക്കാരന്‍ പതിനാറുകാരന്റെ വെടിയേറ്റ് മരിച്ചു; കൊല നടന്നത് മോഷണശ്രമത്തിനിടയില്‍
Nov 18, 2018, 20:41 IST
വെന്റ്‌നോര്‍(യുഎസ്): (www.kasargodvartha.com18/11/2018) തെലങ്കാന സ്വദേശി യുഎസില്‍ വെടിയേറ്റ് മരിച്ചു. 61കാരനായ സുനില്‍ എഡ്‌ലയാണ് മരിച്ചത്. അമ്മയുടെ 95മ് പിറന്നാളിന് നാട്ടിലേയ്ക്ക് വരാനിരിക്കുകയായിരുന്നു സുനില്‍.
ശനിയാഴ്ചയാണ് സുനിലിന്റെ മരണവാര്‍ത്ത നാട്ടിലറിയുന്നത്. മോഷണശ്രമത്തിനിടയില്‍ പതിനാറുകാരന്‍ സുനിലിനെ വെടിവെയ്ക്കുകയായിരുന്നു. സുനില്‍ വെടിയേറ്റ് വീണയുടനെ പ്രതി കാറുമായി കടന്നുകളഞ്ഞു. നവംബര്‍ 15നായിരുന്നു സംഭവം. നവംബര്‍ 16ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മുപ്പത് വര്‍ഷമായി സുനില്‍ അറ്റ്‌ലാന്റിക് കൗണ്ടിയിലാണ് താമസിക്കുന്നത്. അറ്റ്‌ലാന്റിക് സിറ്റിയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജോലിക്ക് പോകുന്നതിനിടയിലാണ് സുനില്‍ കൊല്ലപ്പെട്ടത്.
SUMMARY: A father of two, Mr Edla was a 30-year resident of Atlantic County and worked in Atlantic City's hospitality industry. Mr Edla was leaving his home for work, when the teen shot him and escaped with his car.
Keywords: World, Indian, Murder, Indian Man, Shot Dead In US, Was Planning Trip Home For Mother's Birthday