Salary Increase | ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത! 2023-ല്‍ ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധനവ് ഇന്ത്യയിലായിരിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്
Oct 27, 2022, 19:53 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) കഴിഞ്ഞ കുറച്ചു നാളുകളായി സാധാരണക്കാര്‍ വിലക്കയറ്റം നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ ആശ്വാസകരമായ ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിക്കുമെന്ന സര്‍വേ റിപോര്‍ട് പുറത്തുവന്നു. വര്‍ക്ക് ഫോഴ്സ് കണ്‍സള്‍ട്ടന്‍സി ഇസിഎ ഇന്റര്‍നാഷണലിന്റെ സര്‍വേ പ്രകാരം 2023-ല്‍ ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധനവ് (4.6 ശതമാനം) ഇന്ത്യയിലായിരിക്കും. ശമ്പളം വര്‍ധിക്കുമെന്ന് പ്രവചിക്കുന്ന മികച്ച 10 രാജ്യങ്ങളില്‍ എട്ടെണ്ണം ഏഷ്യന്‍ രാജ്യങ്ങളാണ്.
അതേസമയം 2022 ല്‍ ശരാശരി ശമ്പളം 3.8% കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് റിപോര്‍ട് പുറത്തുവന്നതെന്നത് ജീവനക്കാര്‍ക്ക് സന്തോഷം പകരുന്നു. 68 രാജ്യങ്ങളിലെയും നഗരങ്ങളിലെയും 360-ലധികം ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇസിഎയുടെ ശമ്പള ട്രെന്‍ഡ് സര്‍വേയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ, വിയറ്റ്നാം (4.0 ശതമാനം), ചൈന (3.8 ശതമാനം), ബ്രസീല്‍ (3.4 ശതമാനം), സൗദി അറേബ്യ (2.3 ശതമാനം) എന്നിവയാണ് 2023ല്‍ വേതന വര്‍ധനവ് പ്രതീക്ഷിക്കുന്ന രാജ്യങ്ങള്‍. പാകിസ്ഥാന്‍ (-9.9 ശതമാനം), ഘാന (-11.9 ശതമാനം), തുര്‍ക്കി (-14.4 ശതമാനം), ശ്രീലങ്ക (-20.5 ശതമാനം) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിക്കാന്‍ സാധ്യതയുള്ളത്.
സര്‍വേ പ്രകാരം, കുതിച്ചുയരുന്ന പണപ്പെരുപ്പം 2023-ല്‍ ശമ്പള വര്‍ധനയില്‍ വലിയ കുറവുണ്ടാക്കുമെന്നതിനാല്‍, 37 ശതമാനം രാജ്യങ്ങളില്‍ മാത്രമേ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുന്നുള്ളൂ. യൂറോപ്പാണ് ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശം. 2000-ല്‍ സര്‍വേ ആരംഭിച്ചതിന് ശേഷം യുകെയിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം ഏറ്റവും വലിയ തിരിച്ചടിയാണ് അനുഭവപ്പെട്ടത്. ശരാശരി നാമമാത്രമായ ശമ്പള വര്‍ധനവ് (3.5 ശതമാനം) ഉണ്ടായിരുന്നിട്ടും, 9.1 ശതമാനം എന്ന ശരാശരി പണപ്പെരുപ്പം കാരണം അടിസ്ഥാനത്തില്‍ ശമ്പളം 5.6 ശതമാനം കുറവാണ് ഇവര്‍ക്കുണ്ടായത്. 2023-ല്‍ അത് നാല് ശതമാനം കൂടി കുറയും.
ശമ്പള വര്‍ധനയുടെ കാര്യത്തില്‍ അമേരിക്കയിലെ സ്ഥിതിയും നല്ലതല്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ വേതനം 4.5 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാല്‍ ശരാശരി പണപ്പെരുപ്പം 3.5 ശതമാനം കുറച്ചതിന് ശേഷം യഥാര്‍ഥ വേതനം ഉയരുക ഒരു ശതമാനം വരെ മാത്രമായിരിക്കും. യുഎസിലെ പണപ്പെരുപ്പവും നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍.
Keywords: Latest-News, National, Top-Headlines, India, Cash, Employees, International, World, Increase, India to See Highest Global Salary Increase in 2023: Report. < !- START disable copy paste -->