city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rice Price | രാജ്യത്തെ 4 മുഖ്യ അരി ഉല്‍പാദന സംസ്ഥാനങ്ങളില്‍ വിളവ് കുത്തനെ ഇടിഞ്ഞു; വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കും

ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്തെ 4 മുഖ്യ അരി ഉല്‍പാദന സംസ്ഥാനങ്ങളില്‍ വിളവ് കുത്തനെ ഇടിഞ്ഞതോടെ വരും ദിനങ്ങളില്‍ അരി വിലയില്‍ വലിയ വര്‍ധനവുണ്ടായേക്കുമെന്ന് റിപോര്‍ട്. പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലാണ് അരി ഉത്പാദനം കുത്തനെ കുറഞ്ഞത്. നിലവിലുള്ള സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയതോതിലുള്ള അരിവില വര്‍ധനവിന് കാരണമാകും.

ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും അരിസംഭരണം നടക്കുന്നത് താങ്ങുവിലയെക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ അരി വിലയില്‍ ഉണ്ടായത് 26 ശതമാനത്തിന്റെ വര്‍ധനവാണ്. കേന്ദ്രസര്‍കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അടക്കമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതികളിലേക്കുള്ള അരിസംഭരണം പ്രതിസന്ധിയിലാണ്.

Rice Price | രാജ്യത്തെ 4 മുഖ്യ അരി ഉല്‍പാദന സംസ്ഥാനങ്ങളില്‍ വിളവ് കുത്തനെ ഇടിഞ്ഞു; വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കും

സൗജന്യ അരിവിതരണ പദ്ധതി നിര്‍ത്തലാക്കിരുതെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രി കല്യാണ്‍ യോജനയുടെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പദ്ധതി അവസാനിക്കുന്ന സാഹചര്യമുണ്ടായാല്‍ വലിയ ഭക്ഷ്യധാന്യ വിലവര്‍ധനയ്ക്ക് അത് കാരണമാകുമെന്ന് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി.

Keywords: New Delhi, News, National, Top-Headlines, Rice, Government, Business, India: Rice prices may rise sharply.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia