city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ന്യുമോണിയയ്‌ക്കെതിരായി ഇന്ത്യ പ്രതിരോധമരുന്ന് പുറത്തിറക്കി

ന്യൂഡല്‍ഹി: (www.kasargodvartha.com 14/05/2017) സമഗ്ര രോഗപ്രതിരോധത്തിന്റെ ഭാഗമായി ന്യുമോണിയയ്‌ക്കെതിരായ പ്രതിരോധമരുന്ന് ഇന്ത്യ പുറത്തിറക്കി. ന്യുമോണിയയെ തടയുവാന്‍ ശക്തിയുള്ള ന്യുമോകോക്കല്‍ കോഞ്ചുഗേറ്റ് വാക്‌സിന്‍ എന്ന മരുന്നാണ് പുറത്തിറക്കിയിരിക്കുന്നത്.

അഞ്ചു വയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തില്‍ 20 ശതമാനത്തിനും കാരണമാകുന്നത് ന്യുമോണിയയാണെന്നും പ്രതിരോധ മരുന്നുകള്‍ ഉപയോഗിച്ച് തടയാവുന്ന രോഗങ്ങള്‍ കാരണം ഒരു കുഞ്ഞും മരിക്കാന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതേ സമയം, രാജ്യത്തെ ശിശുക്കളുടെ രോഗനിരക്കും മരണനിരക്കും കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യമന്ത്രി ജെ പി നഡ്ഡ വ്യക്തമാക്കി.

ന്യുമോണിയയ്‌ക്കെതിരായി ഇന്ത്യ പ്രതിരോധമരുന്ന് പുറത്തിറക്കി

ആദ്യഘട്ടത്തില്‍ തന്നെ ഹിമാചല്‍പ്രദേശിലെ 21 ലക്ഷം കുഞ്ഞുങ്ങള്‍ക്കും ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ചിലഭാഗങ്ങളിലെ കുഞ്ഞുങ്ങള്‍ക്കും മരുന്നു വിതരണം ചെയ്യാനാരംഭിച്ചു. ഇന്ദ്രധനുസ്സ് പദ്ധതിപ്രകാരം 12 രോഗങ്ങള്‍ക്കാണ് മരുന്നുകള്‍ നല്‍കുന്നതെന്ന് മാത്രമല്ല, പദ്ധതിയിലൂടെ ഇതുവരെ 2.6 കോടിയിലധികം കുഞ്ഞുങ്ങള്‍ക്ക്് പ്രതിരോധമരുന്നുകള്‍ നല്‍കിക്കഴിഞ്ഞു.

സ്വകാര്യമേഖലയില്‍ ലഭ്യമായിരുന്ന മരുന്ന് യുഐപിയില്‍ ലഭ്യമാക്കുന്നതോടെ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും മരുന്നുലഭ്യത ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Vaccinations, India, Children, Death, National, Minister, Health-minister, UIP, Private Sector, Poor People, Disease, Death Rate. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia