ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാന സെര്‍വീസുകള്‍ ഉടന്‍ തുടങ്ങില്ലെന്ന് വ്യോമയാന മന്ത്രാലയം
ന്യൂഡെല്‍ഹി: (www.kasargodvartha.com 10.12.2021) ഒമിക്രോണ്‍ പടരുന്നതിനാല്‍ ആഗോള സാഹചര്യം പരിഗണിച്ച് അന്താരാഷ്ട്ര വിമാന സെര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നത് നീട്ടി വച്ചു. ജനുവരി 31 വരെ വിമാന സെര്‍വീസുകള്‍ ആരംഭിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര സെര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനെ സംസ്ഥാനങ്ങളും എതിര്‍ത്തിരുന്നു. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്ന് വാര്‍ത്താകുറിപ്പില്‍ വ്യോമയാനമന്ത്രാലയം വ്യക്തമാക്കി.
2020 മാര്‍ചില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സെര്‍വീസുകള്‍ നിയന്ത്രണങ്ങളോടെ ഈ മാസം 15 ന് പുനഃസ്ഥാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ പടര്‍ന്നതോടെ തീരുമാനം വീണ്ടും പരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഒടുവില്‍ നീട്ടി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തി തുടരുന്ന എയര്‍ ബബിള്‍ സെര്‍വീസുകള്‍ക്ക് മാറ്റമുണ്ടാകില്ല.
Keywords: News, National, New Delhi, Passenger, Top-Headlines, India extends ban on scheduled international flights till January 31