ഇന്ത്യന്‍ ടീമിന് പരിശീലനം നിഷേധിച്ചു; ദക്ഷിണാഫ്രിക്കയുടെ നടപടി വിവാദമാകുന്നു; കടുത്ത വിമര്‍ശനവുമായി ബിസിസിഐ
Jan 20, 2018, 15:27 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 20/01/2018) ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ ടീമിന് ദുരനുഭവം. കളിച്ച രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര നഷ്ടമായി നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള പരിശീലനം നടത്താന്‍ സാധിച്ചില്ല.
ജനുവരി 24ന് ജൊഹന്നാസ്ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരിശീലനം നടത്താനുളള അവസരമാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ നിഷേധിച്ചത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സന്ദര്‍ശക ടീമിന് ബാറ്റിംഗ് പരിശീലനത്തിനായി ബൗളര്‍മാരെ വിട്ടുനല്‍കേണ്ടത് ആതിഥേയരുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നെറ്റ്‌സില്‍ പരിശീലനം നടത്താന്‍ ദക്ഷിണാഫ്രിക്ക ബൗളര്‍മാരെ വിട്ടുനല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ല. പരിശീലനം നടത്താന്‍ രണ്ടു പേസ് ബൗളര്‍മാരെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവാരമില്ലാത്ത, ക്ലബ് തലത്തിലുള്ള ബൗളര്‍മാരെ വിട്ടുനല്‍കാമെന്ന നിലപാടാണ് ദക്ഷിണാഫ്രിക്ക എടുത്തത്.
ദക്ഷ്ണാഫ്രക്കയുടെ ഈ തീരുമാനത്തെ ഇന്ത്യ നിരസിച്ചു. പകരം പരീശീലനത്തിനായി നെറ്റ്‌സില്‍ പന്തെറിയുന്നതിന് ഇന്ത്യയില്‍ നിന്നും പേസ് ബൗളര്‍മാരായ നവ്ദീപ് സെയ്‌നി, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയുടെ നടപടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബി സി സി ഐ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines, Cricket, Sports, Indian team, Practice, BCCI, India Denied Good Net Bowlers In SA, Call Up Shardul And Navdeep Saini Ahead Of 3rd Test