അഭിമാന നേട്ടം; പാമ്പുകടിയേറ്റ് വൃക്ക തകരാറിലായ യുവതി പൂര്‍ണമായും സുഖം പ്രാപിച്ച് പുതുജീവിതത്തിലേക്ക്, വൈദ്യതശാസ്ത്ര രംഗത്തെ അത്യപൂര്‍വ സംഭവം
Jan 17, 2022, 11:10 IST
പൂനെ: (www.kasargodvartha.com 17.01.2022) പാമ്പുകടിയേറ്റ് വൃക്ക തകരാറിലായ യുവതി ആറാഴ്ചത്തെ ഡയാലിസിസിന് ശേഷം പൂര്‍ണമായും സുഖം പ്രാപിച്ചതായി പൂനെ നോബിള്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. അപൂര്‍വമായ കേസാണിതെന്നും അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ രണ്ടിനാണ് യുവതി നോബിള്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്. യുവതിയുടെ മൂത്രത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും നീര്‍വീക്കം ഉണ്ടാവുകയും ചെയ്തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
യുവതിയുടെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ഉടന്‍ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ്‌ലെറ്റുകളുടെയും നാശമാണ് ഇതിന് കാരണമെന്ന് രക്ത പരിശോധനാ റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പരിശോധനകള്‍ക്ക് ശേഷം, പാമ്പുകടി മൂലമുണ്ടാകുന്ന ഹീമോലിറ്റിക് യുറമിക് സിന്‍ഡ്രോം എന്ന അപൂര്‍വ സിന്‍ഡ്രോം ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് കിഡ്‌നി ബയോപ്‌സിയിലൂടെയും ഇത് സ്ഥിരീകരിച്ചു- നോബിള്‍ ആശുപത്രിയിലെ നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ. അവിനാഷ് ഇഗ്നേഷ്യസ് പറഞ്ഞു.
യുവതിക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായിരുന്നു. രോഗനിര്‍ണയത്തിനു ശേഷം, പ്ലാസ്മാഫെറെസിസ് ഉടനടി ആരംഭിച്ചു, കാരണം ചികിത്സയിലെ കാലതാമസം വൃക്കയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും ബാധിക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യുമായിരുന്നു. പ്ലാസ്മാഫെറെസിസ് സമയത്ത് മലിനമായ പ്ലാസ്മ ഒരു പ്രത്യേക പ്ലാസ്മ-ഫില്‍റ്റര്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയും ആരോഗ്യകരമായ പ്ലാസ്മ മാറ്റിസ്ഥാപിക്കുകയും ചെയ്തു. ആറാഴ്ച ഡയാലിസിസില്‍ തുടര്‍ന്നു. ഈ ആറാഴ്ചയ്ക്കുള്ളില്‍ മൂത്രത്തിന്റെ അളവ് കൂടുകയും ഡയാലിസിസ് നിര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ യുവതി സുഖമായിരിക്കുന്നു. വളരെ അപൂര്‍വമായ കേസാണിത്. ഇന്‍ഡ്യന്‍ ജേണല്‍ ഓഫ് നെഫ്രോളജിയില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ അനുസരിച്ച്, ലോകമെമ്പാടും 30-ല്‍ താഴെ കേസുകള്‍ മാത്രമേ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളൂ, ഹീമോലിറ്റിക് യുറമിക് സിന്‍ഡ്രോംബാധിച്ച രോഗികളുടെ വൃക്ക സാധാരണ പൂര്‍ണമായും തകരാറിലാകും- ഡോ. ഇഗ്നേഷ്യസ് കൂട്ടിച്ചേര്‍ത്തു.
ഉഷ്ണമേഖലാ രാജ്യങ്ങളില്‍ ഉയര്‍ന്ന മരണനിരക്കും രോഗാവസ്ഥയും ഉള്ള ഒരു സാധാരണ അപകടമാണ് പാമ്പുകടിയെന്ന് ഡോ. ഇസഡ് എ ഖാന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത് ലോകമെമ്പാടുമുള്ള 250,000 വിഷമുള്ള പാമ്പുകടികളില്‍ 125,000 മരണങ്ങള്‍ ഓരോ വര്‍ഷവും സംഭവിക്കുന്നു, അതില്‍ 10,000 മരണങ്ങള്‍ ഇന്‍ഡ്യയിലാണ്.
യുവതിയുടെ വൃക്ക തകരാറിലാകാനുള്ള കാരണം ത്രോംബോടിക് മൈക്രോ ആന്‍ജിയോപ്പതി (ടിഎംഎ) ആണെന്ന് പറയാം, ലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍, വൃക്കകളിലേക്ക് രക്തം നല്‍കുന്ന സൂക്ഷ്മ രക്തക്കുഴലുകളുടെ വീക്കം, ഈ രക്തക്കുഴലുകളുടെ ല്യൂമന്‍ അടഞ്ഞുപോകുന്ന മൈക്രോ ക്ലോടുകള്‍ എന്നിവയാണ്. പാമ്പുകടിയേറ്റ് വൃക്ക തകരാറിലായ ഒരു രോഗിയെ ചികിത്സിക്കുമ്പോള്‍ രോഗനിര്‍ണയത്തില്‍ എത്തിച്ചേരുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്, പക്ഷേ ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഹീമോലിറ്റിക് യുറമിക് സിന്‍ഡ്രോമിന്റെ സാന്നിധ്യം കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞു- ഡോ. ഇഗ്നേഷ്യസ് വ്യക്തമാക്കി.

Keywords: Pune, News, National ,Top-Headlines, Woman, Hospital, Treatment, Doctors, Patient, Kidney, In a rare case of snake bite, patient recovers after complete shutdown of kidneys.