city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇത്തവണ മഴ കൂടും

ന്യൂഡല്‍ഹി: (www.kasargodvartha.com 07.06.2017) ഇത്തവണ മഴ കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത്തവണത്തെ കാലവര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇപ്രാവശ്യം രാജ്യത്ത് 98 ശതമാനം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എല്‍നിനൊ പ്രതിഭാസത്തിന്റെ സ്വാധീനം കുറഞ്ഞതാണ് ഇന്ത്യയ്ക്ക് ഗുണമാകുകയെന്നും അവര്‍ വ്യക്തമാക്കി.

മധ്യ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കും. 100 ശതമാനവും മഴ പെയ്യുമെന്നാണ് കണ്ടെത്തല്‍. ദക്ഷിണേന്ത്യയില്‍ 99 ശതമാനവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും സാധാരണലഭിക്കുന്നതിനേക്കാള്‍ കുറവ് മഴയുമാണ് ലഭിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ക ജെ രമേഷ് പറയുന്നു. ജൂലൈയോടെ 96 ശതമാനവും മഴപെയ്യും. ഓഗസ്റ്റാകുന്നതോടെ രാജ്യത്ത് 98 ശതമാനം മഴ ലഭിക്കും. ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്ന കനത്ത ചൂടിന് രണ്ടുദിവസത്തിനുള്ളില്‍ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ മഴ കൂടും

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവചനപ്രകാരം 96 ശതമാനത്തിലും താഴെ മഴയെ ലഭിക്കുകയുള്ളൂ. സാധാരണയിലും കുറവാണിത്.

Keywords:  Kerala, India, National, Rain, New Delhi, Top-Headlines, news, water, IMD sees 2017 monsoon rains at 98 percent of long-term average.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia