city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

IB Recruitment | 10-ാം ക്ലാസ് പാസായവരാണോ? കേന്ദ്ര സർക്കാർ ജോലിക്ക് അവസരം; ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: (www.kasargodvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) വകുപ്പിൽ വിവിധ ഒഴിവുകൾ. സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യുട്ടീവ് (SA/EXE), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) തസ്തികകളിലായി 1675  ഒഴിവുകളിലേക്ക് അപേക്ഷാ നടപടികൾ മന്ത്രാലയം ജനുവരി 28 മുതൽ ആരംഭിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. നേരത്തെ, ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 21-ന് ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്, എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 28-ലേക്ക് മാറ്റുകയായിരുന്നു.

IB Recruitment | 10-ാം ക്ലാസ് പാസായവരാണോ? കേന്ദ്ര സർക്കാർ ജോലിക്ക് അവസരം; ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

യോഗ്യത 

ഉദ്യോഗാർഥികൾ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. ഫെബ്രുവരി 17-ന്റെ അടിസ്ഥാനത്തിൽ അപേക്ഷകർ 18നും 27-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. എന്നിരുന്നാലും, കേന്ദ്ര ഗവൺമെന്റിന്റെ നിയമങ്ങൾ അനുസരിച്ച് സംവരണ വിഭാഗങ്ങളിൽ (എസ്‌സി, എസ്ടി, ഒബിസി തുടങ്ങിയവ) പെടുന്നവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകും.

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എഴുത്ത് പരീക്ഷകളും തുടർന്ന് സ്കിൽ ടെസ്റ്റുകളും അഭിമുഖങ്ങളും ഉൾപ്പെടുന്നു.

അപേക്ഷ ഫീസ്

അപേക്ഷാ സമയത്ത്, ഉദ്യോഗാർഥികൾ ഓൺലൈൻ വഴി 500 രൂപ നിശ്ചിത ഫീസ് അടയ്‌ക്കേണ്ടതാണ്. കൂടാതെ എസ്ബിഐ ചലാൻ വഴി ഓഫ്‌ലൈനായി അപേക്ഷാ ഫീസ് അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.

എങ്ങനെ അപേക്ഷിക്കാം

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് mha(dot)gov(dot)in സന്ദർശിക്കുക

ഘട്ടം 2: ഹോംപേജിൽ, Online Applications for the posts of SA/Exe & MTS(Gen) in IB ക്ലിക്ക് ചെയ്യുക.

ഘട്ടം 3: പുതിയ പേജ് തുറക്കും, സ്വയം രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക

ഘട്ടം 4. ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക

ഘട്ടം 5. ഭാവി റഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.

Keywords: New Delhi, news, National, Top-Headlines, Job, Application,  IB Recruitment 2023: Application process begins for SA/Exe posts, apply here for 1675 vacancies.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia