city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകര്‍ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Photo Credit: Screesnshot from an X Video by Aditya Raj Kaul

● ഗുരുതരമായി പരുക്കേറ്റ സഹ പൈലറ്റ് ആശുപത്രിയില്‍ ചികിത്സയില്‍.
● ജാംനഗറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് അപകടം. 
● ട്രെയ്നര്‍ ജെറ്റായിരുന്ന ജാഗ്വാര്‍ പരിശീലന പറക്കലിനിടെയാണ് അപകടത്തില്‍പെട്ടത്.

ഗാന്ധിനഗര്‍: (KasargodVartha) ഗുജറാത്തിലെ ജാംനഗറിന് സമീപം ഇന്ത്യന്‍ വ്യോമസേനായുടെ (ഐഎഎഫ്) യുദ്ധ വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ സഹ പൈലറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. താഴെ വീണ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. 

ട്രെയ്നര്‍ ജെറ്റായിരുന്ന ജാഗ്വാര്‍ പരിശീലന പറക്കലിനിടെയാണ് അപകടത്തില്‍പെട്ടത്. ജാംനഗറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് അപകടം. യുദ്ധ വിമാനം താഴെ വീണതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നും അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പ്രേംസുഖ് ദേലു പറഞ്ഞു. 


ആറ് സ്‌ക്വാഡ്രണുകളുള്ള ജാഗ്വാര്‍ ഡീപ് പെനട്രേഷന്‍ ഫൈറ്റര്‍ ജെറ്റ് വ്യോമസേനയുടെ കൈവശമുണ്ട്. ഒരു മാസം മുമ്പ്, മാര്‍ച്ച് 7 ന്, പതിവ് പറക്കലിനിടെ ജാഗ്വാര്‍ ഫൈറ്റര്‍ വിമാനം യന്ത്ര തകരാറിനെ തുടര്‍ന്ന് അംബാലയില്‍ തകര്‍ന്നുവീണിരുന്നു. പൈലറ്റ് തലനാരിഴ്ക്കാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

An Indian Air Force Jaguar plane crashed near Jamnagar, Gujarat, during a training flight, resulting in the death of a pilot and serious injuries to a co-pilot. Video footage of the crash has been released.

#IAFPlaneCrash, #Gujarat, #AviationAccident, #PilotDeath, #Jamnagar, #IndiaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub